പ്രതിഫലം സ്ത്രീകൾക്ക് മാത്രം; അർഥം വേറെ - ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ വഞ്ചിച്ചെന്ന് ബാല

നടന്‍ ബാലയുടെ ചില തുറന്ന് പറച്ചിലുകള്‍ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ നേടി കൊടുക്കാറുള്ളത്. അത്തരത്തില്‍ കഴിഞ്ഞ കുറേ കാലമായി വാര്‍ത്തകളില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ് താരം. ഏറ്റവുമൊടുവില്‍ ഭാര്യ എലിസബത്തുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ നടന്‍ പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയായത്.

പ്രശ്‌നങ്ങളൊക്കെ കഴിഞ്ഞെന്ന് നടന്‍ പറയുകയും ചെയ്തു. എന്നാല്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഏറ്റവുമൊടുവില്‍ ഉണ്ണി മുകുന്ദന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തില്‍ ബാലയും അഭിനയിച്ചിരുന്നു.

സിനിമയുടെ റിലീസിന് താരങ്ങള്‍ ഒരുമിച്ച് തിയറ്ററിലെത്തിയിരുന്നു. എന്നാല്‍ പ്രതിഫലം പോലും തരാതെ ഉണ്ണി മുകുന്ദന്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് നടന്‍ ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രം തുക നല്‍കുകയും സംവിധായകന്‍ അടക്കമുള്ളവരെ പറ്റിച്ചെന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാല വെളിപ്പെടുത്തുന്നു.

ഉറ്റമിത്രം ഉണ്ണി മുകുന്ദനെ പറ്റി വാതോരാതെ സംസാരിക്കാറുള്ളതാണ് ബാല

ഉണ്ണി മുകുന്ദന്‍, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത പുത്തന്‍ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. നവംബര്‍ 25 ന് സിനിമ തിയറ്ററുകളിലേക്ക് എത്തി. ഇതുവരെ ചെയ്യാത്ത തരത്തില്‍ കോമഡി റോളുമായിട്ടാണ് ബാല സിനിമയിലെത്തിയത്. മാത്രമല്ല ആരാധകരില്‍ നിന്നും ഗംഭീര പ്രതികരണം നേടിയെടുക്കുകയും ചെയ്തു. തന്റെ ഉറ്റമിത്രം ഉണ്ണി മുകുന്ദനെ പറ്റി വാതോരാതെ സംസാരിക്കാറുള്ള ബാല ഉണ്ണിയാണ് സിനിമയിലേക്ക് തന്നെ ക്ഷണിച്ചതെന്നും പറഞ്ഞിരുന്നു.

സിനിമയില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം തന്നില്ലെന്ന് ബാല

എന്നാല്‍ സിനിമയില്‍ അഭിനയിച്ചതിന് തനിക്കോ, സംവിധായകന്‍ അനൂപ് പന്തളത്തിനോ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലമൊന്നും നല്‍കിയില്ലെന്നാണ് ബാലയുടെ പുതിയ ആരോപണം. ഒപ്പം നടിമാര്‍ക്കുള്ള തുക കൃത്യമായി നല്‍കിയെന്നും പറയുന്നു. സിനിമയുടെ ക്യാമറമാനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചാണ് ബാല ഇക്കാര്യം വ്യക്തമാക്കിയത്.

ഉണ്ണി മുകുന്ദൻ ഒരു ലക്ഷം രൂപ തരാനുണ്ടെന്ന് ക്യാമറമാൻ

ബാലയുടെ വാക്കുകളിങ്ങനെ...

'നിങ്ങള്‍ക്ക് പൈസ തന്നിരുന്നോ എന്നാണ് ബാല ക്യാമറമാനോട് ഫോണില്‍ ചോദിക്കുന്നത്. ''എനിക്ക് ഒന്നും തന്നിട്ടില്ല. ഒരു ലക്ഷം രൂപ തരാനുണ്ട്. എന്റെ ഭാര്യയും മക്കളും ആശുപത്രിയിലാണ്. എനിക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാന്‍ പോലും കാശില്ലാതെ ഇരിക്കുകയാണ്. അവര്‍ തരുമെന്ന് പറഞ്ഞതിനാല്‍ ഞാന്‍ ചോദിക്കാന്‍ പോയിട്ടില്ലെന്ന് '', ക്യാമറമാന്‍ പറയുന്നു.

സിനിമയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കെല്ലാം കാശ് കൊടുത്ത് ഉണ്ണി മുകുന്ദൻ

സംവിധായകനും പ്രതിഫലം കൊടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. എനിക്കും ഒറ്റ പൈസ പോലും തന്നിട്ടില്ല. പക്ഷേ സിനിമ ഇത്രയും വിജയമായി നല്ല ലാഭത്തില്‍ വിറ്റിരിക്കുകയാണ്. എല്ലാ ചാനലുകളിലും പോയി ബാല നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉണ്ണി പറയുന്നുണ്ട്. നല്ല കച്ചവടം നടക്കുമ്പോള്‍ ഇങ്ങനെയാണോ വേണ്ടതെന്നാണ് ബാല ക്യാമറമാനോട് ചോദിക്കുന്നു. പിന്നെ ഞാന്‍ അറിഞ്ഞ വിവരം വെച്ച് ആ സിനിമയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കെല്ലാം കാശ് കൊടുത്തിട്ടുണ്ടെന്നാണ്.

ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഉണ്ണി കാറ് വാങ്ങി

എന്റെ അച്ഛന്‍ 426 സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പ്രേം നസീറിനെ അവതരിപ്പിച്ചത് എന്റെ മുത്തച്ഛനാണ്. ഉണ്ണി മുകുന്ദന്‍ ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല. എല്ലാ ടെക്‌നീഷ്യന്മാരെയും കൊണ്ട് പണിയെടുപ്പിച്ചിട്ട് അവര്‍ക്ക് കാശ് കൊടുത്തില്ല. എന്നിട്ടവന്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഒരു കാറ് വാങ്ങി. ഇക്കാര്യങ്ങളെല്ലാം ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞു. പരാതി കൊടുക്കാനാണ് പുള്ളി നിർദ്ദേശിച്ചത്.

സ്ത്രീകള്‍ക്ക് മാത്രം പൈസ കൊടുക്കുന്നതിന് വേറെ അർഥമുണ്ട്

എനിക്ക് ഒരു പൈസയും വേണ്ട, സിനിമയ്ക്ക് വേണ്ടി ബുദ്ധിമുട്ടിയ ബാക്കി എല്ലാവര്‍ക്കും പ്രതിഫലം കൊടുക്കണമെന്നാണ് ബാലയുടെ ആവശ്യം. സ്ത്രീകള്‍ക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ഥമുണ്ടെന്നും നടന്‍ പറയുന്നു. ഞാന്‍ വിചാരിച്ച ക്യാരക്ടറല്ല ഉണ്ണി മുകുന്ദന്റേത്. സിനിമയുടെ പിന്നണിയില്‍ വര്‍ക്ക് ചെയ്തവര്‍ക്കൊന്നും പ്രതിഫലം കൊടുക്കാതെ സിനിമയുടെ ലാഭത്തില്‍ നിന്നും അവന്‍ കാറ് വാങ്ങി.

ഇടവേള ബാബുവിനെ കാര്യങ്ങൾ അറിയിച്ചതായി ബാല

എന്നെ ചതിച്ചോ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവന്‍ ഇനിയും അഭിനയിച്ചോട്ടെ, സിനിമ നിര്‍മ്മിക്കാന്‍ നില്‍ക്കണ്ടെന്നാണ് ഉണ്ണി മുകുന്ദനുള്ള സന്ദേശമായി ബാല പറയുന്നത്. എല്ലാ കാര്യങ്ങളും ദൈവം നോക്കിക്കോളും, ഞാന്‍ പരാതിയൊന്നും കൊടുക്കുന്നില്ല. ഇടവേള ബാബു അതാണ് പറയുന്നതെങ്കിലും താന്‍ അതിന് നില്‍ക്കുന്നില്ല. ഇന്നല്ലെങ്കിൽ നാളെ ഇതിനുള്ള മറുപടി ഉണ്ണിയ്ക്ക് കിട്ടുമെന്നും ബാല വെളിപ്പെടുത്തുന്നു.

വീഡിയോ കാണാം

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X