ലൈലാ ഓ ലൈലയുടെ ആദ്യ പോസ്റ്ററെത്തി
മോഹന്‍ലാല്‍ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൈലാ ഓ ലൈലാ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററെത്തി. വിഷുവിന് സിനിമയുടെ ട്രെയിലറും പുറത്തിറങ്ങും.
മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഇട്ടിരിക്കുന്നത്. അമലപോളാണ് ചിത്രത്തില്‍ ലാലിന്റെ നായികയായി എത്തുന്നത്.

കഹാനി ഉള്‍പ്പടെയുള്ള ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് നായര്‍ തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് ലൈലാ ഓ ലൈലയ്ക്ക്.
ഫൈന്‍കട് എന്റര്‍ടൈന്റ്‌മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബുജോയ് ആന്റണി, പ്രീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബും ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
lailaa o lailaa mohanlal amala paul joshi release malayalam film poster ലൈല ഓ ലൈല മലയാളം സിനിമ റിലീസ് മോഹന്‍ലാല്‍ അമല പോള്‍ ജോഷി


Click it and Unblock the Notifications