»   »  ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ മാടമ്പിത്തരം

ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ മാടമ്പിത്തരം

Posted By:
Subscribe to Filmibeat Malayalam
Theatre,
പച്ചപിടിച്ചു തുടങ്ങുന്ന മലയാളസിനിമയുടെ കുഴിമാടത്തില്‍ മണ്ണിട്ടേ അടങ്ങൂ എന്ന വാശിയിലാണെന്നു തോന്നുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. വൈഡ് റിലീസിംഗ് കിട്ടും എന്ന ഉമ്മാക്കി കാട്ടി മന്ത്രിയുടെ വാക്കു വിശ്വസിച്ചവരെ പെരുവഴിയിലാക്കിയിരിക്കയാണ് ഫെഡറേഷന്റെ മാടമ്പിത്തരം.

പോസ്‌റ് പ്രൊഡക്ഷന്‍ കഴിയും മുമ്പേ വ്യാജനിറങ്ങുന്ന നാട്ടില്‍ വൈഡ് റിലീസിംഗിലൂടെ സിനിമയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് തിരിച്ചടികിട്ടിയത്. മന്ത്രിയുടെ വാക്കു വിശ്വസിച്ച് തിയറ്റര്‍ ഗ്രേഡിംഗിനോട് സഹകരിച്ച് എസിയും പുഷ്ബാക്ക് സീറ്റും പിടിപ്പിച്ച് തിയറ്ററുകള്‍ പുതുമോടി തീര്‍ത്ത് ന്യൂ റിലീസിംഗുകള്‍ക്ക് കാത്തിരുന്നു.

തുടക്കം മുതല്‍ എക്‌സി.ഫെഡറേഷന്‍ ഇതിനെ എതിര്‍ത്തിരുന്നെങ്കിലും മന്ത്രിയുടെ വാക്ക് നടപ്പിലാക്കി കിട്ടുമെന്ന് ബി ക്‌ളാസ് തിയറ്റര്‍ ഉടമകള്‍ വിശ്വസിച്ചു. എന്നാല്‍ കടം വാങ്ങിതിയറ്റര്‍ മോഡി കൂട്ടിയവര്‍ക്ക് പഴയ പടങ്ങളിട്ട് കാണാനെ തുടര്‍ന്നും യോഗമുള്ളൂ.സിനിമകള്‍ക്ക് അഡ്വാന്‍സ് കൊടുക്കുന്നതിന്റെ പ്രൌഡിയിലാണ് ഫെഡറേഷന്‍ ഈ രീതി അവലംബിച്ച്‌കൊണ്ട്, റിലീസിംഗ് സമയത്തെ പരമാവധി നേട്ടം മുതലാക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സിനിമയ്ക്ക് അഡ്വാന്‍സ് കൊടുക്കുന്ന വരില്‍ ഒരുപാട് ബിക്‌ളാസ് തിയറററുകളും ഉണ്ട്. നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകളെ എക്‌സിസ്റ്റിംഗ് പ്രശ്‌നമാണ് ഫെഡറേഷന്റെമറ്റൊരായുധം. കാര്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് ഇടപ്പെട്ട് നടത്തുമെന്ന് മന്ത്രിയുടെ ഉറപ്പാണിവിടെ ചോദ്യംചെയ്യുപ്പെടുന്നത്.

സിനിമ മേഖലയിലെ മറ്റ് യൂനിയനുകളൊന്നും ഈ വിഷയത്തില്‍ ഗുണപരമായി ഇടപെടുന്നില്ല. മാടമ്പിമാരായ ഫെഡറേഷന്‍ ടീമിനെ പിണക്കാന്‍ ഇവര്‍ തയ്യാറല്ല എന്നു ചുരുക്കം. കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ കടുത്ത എതിര്‍പ്പുകളുമായ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും വല്ലതും നടക്കുമോ എന്ന് കണ്ടറിയണം.

പുതുതായി 55 തിയറ്ററുകള്‍ക്കാണ് പുതിയ ഗ്രേഡിംഗ് സമ്പ്രദായത്തിലൂടെ മന്ത്രി നിയോഗിച്ച കമ്മിറ്റി റിലീസിംഗിനുള്ള പച്ച കൊടി കാട്ടിയത്. എന്നാല്‍ ഇതില്‍ അഞ്ച് തിയറ്ററുകള്‍ക്കുമാത്രം എക്‌സി. ഫെഡറേഷന്‍ അനുമതി നല്‍കിയുള്ളൂ. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പുതിയ റിലീസിംഗ് സെന്ററുകള്‍ വേണ്ട എന്ന തിട്ടൂരവും പുറപ്പെടുവിച്ചിരിക്കയാണ് അവര്‍.

വര്‍ഷം തോറും തിയറ്ററുകളുടെ എണ്ണം കുറഞ്ഞു വരുന്ന കേരളത്തില്‍ പുതിയ സിനിമകള്‍ക്ക് ഇപ്പോള്‍ തന്നെ റിലീസിംഗിന് അവസരമില്ല. ഫെഡറേഷന്റെ ഈ കടുത്ത തീരുമാനം പുതിയ സിനിമകളെ കാര്യമായി ബാധിക്കും. വമ്പന്‍ നിര്‍മ്മാതാക്കളുടെ പ്രൊഡക്ടുകള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്ന ഫെഡറേഷന്‍ നടപടി സിനിമ ഇന്‍ഡസ്ട്രിയെ ബാധിക്കും പ്രത്യേകിച്ച് ചെറിയ സിനിമ സംരംഭകരേയും നിര്‍മ്മാതാക്കളേയും ഇതിന് ഒരു പരിഹാരം കണ്ടേ മതിയാവൂ.

English summary
The Kerala Cine Exhibitors' Association has decided to shut down cinemas affiliated to the organisation if the government failed to ensure wide release of new movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam