»   » ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ മാത്രം തീരുമാനമല്ല, എന്റെയും കൂടെയാണ്, ഞങ്ങളുടെ തീരുമാനമാണ്; രമ്യ

ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ മാത്രം തീരുമാനമല്ല, എന്റെയും കൂടെയാണ്, ഞങ്ങളുടെ തീരുമാനമാണ്; രമ്യ

By: Rohini
Subscribe to Filmibeat Malayalam
പൃഥ്വി പറഞ്ഞിട്ട് ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയോ? തുറന്ന് പറഞ്ഞ് രമ്യ | filmibeat Malayalam

മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ശക്തമായി ശബ്ദിയ്ക്കുന്ന നടിയാണ് രമ്യ നമ്പീശന്‍. വനിത സംഘടനയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് കോര്‍മെനമ്പര്‍ കൂടെയായ രമ്യ താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ വനിത അംഗമാണ്.

ഒടിയന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ വീഡിയോ.. ഇത് വെറും തുടക്കം മാത്രം.. കണ്ടു നോക്കൂ..

അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്ത ഏക വനിത അംഗമാണ് രമ്യ. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിയും മമ്മൂട്ടിയുമാണ് എന്ന ഗണേഷ് കുമാറിന്റെ ആരോപണത്തോട് നടി പ്രതികരിച്ചു.

മോഹന്‍ലാല്‍ വന്നാല്‍ ദിലീപ് കുഴയും, അതുവരെ സമാധാനിക്കം, നേടാനുള്ളത് നേടാം!!

ഒരാളുടെ തീരുമാനമല്ല

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന് രമ്യ വ്യക്തമാക്കി. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടി ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതാണെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടിയുടെ ഈ പ്രതികരണം.

പൃഥ്വിമാത്രമല്ല ഞാനും

അമ്മയുടെ തീരുമാനങ്ങള്‍ ഒന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല. അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കിയതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാന്‍ തുടങ്ങി എല്ലാവരില്‍ നിന്നും തീരുമാനം എടുത്ത ശേഷമാണ് അമ്മ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്.

തെറ്റുകാരനല്ലെങ്കില്‍

ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെയെടുക്കുമെന്നും രമ്യ നമ്പീശന്‍ പറയുന്നു.

സംവരണം വേണോ

അമ്മയിലെ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി എന്ന വാര്‍ത്ത തെറ്റാണെന്ന് രമ്യ അറിയിച്ചു. വാക്കാല്‍ അങ്ങനെ ഒരു അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട. അമ്മയില്‍ സ്ത്രീ സ്ത്രീപങ്കാളിത്തം നല്ല രീതിയില്‍ വരണം എന്നാണ് ഇതിന്റെ ലക്ഷ്യം. അവര്‍ ഇത് ചര്‍ച്ച ചെയ്യും എന്നറിയിച്ചിട്ടുണ്ട്.

അരിക് ചേര്‍ന്ന് പോയിട്ടില്ല

വനിത സംഘടനയുടെ ഭാഗമായതിനാല്‍ മലയാള സിനിമയില്‍ അരിക് ചേര്‍ന്ന് പോയിട്ടുണ്ടോ എന്നിനിക്കറിയില്ല. മലയാള സിനിമാ മേഖലയിലെ ആരുടെ ഭാഗത്ത് നിന്നും നേരിട്ടൊരു ഭീഷണി സ്വരം ഉണ്ടായിട്ടില്ല.

വുമണ്‍ ഇന്‍ സിനിമ കലക്ടീവ്

വുമണ്‍ ഇന്‍ കലക്ടീവ് എന്ന ആശയം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഒരു സുഹൃത്തിന് ഇങ്ങനെ ഒരു ക്രൂര അനുഭവം ഉണ്ടായപ്പോള്‍ അതിന്റെ രൂപീകരണത്തിന്റെ നീക്കങ്ങള്‍ വേഗപ്പെടുത്തി. സിനിമയില്‍ സ്ത്രീകള്‍ക്ക് പേടികൂടാതെ പ്രവൃത്തിയ്ക്കാനാകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം- രമ്യ പറഞ്ഞു.

English summary
Expelling Dileep was a group decision says Remya Nambeesan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam