»   » തടി കുറയാന്‍ മോഹന്‍ലാലിനെ സഹായിച്ച ഫ്രാന്‍സിലെ സംഘം താരത്തോട് പറഞ്ഞത്, ഇതെന്തൊരു മനുഷ്യനാണ്...

തടി കുറയാന്‍ മോഹന്‍ലാലിനെ സഹായിച്ച ഫ്രാന്‍സിലെ സംഘം താരത്തോട് പറഞ്ഞത്, ഇതെന്തൊരു മനുഷ്യനാണ്...

Written By:
Subscribe to Filmibeat Malayalam
അത്ഭുതം! ലാലേട്ടനെക്കുറിച്ച് ഫ്രഞ്ച് സംഘം പറഞ്ഞത്

മോഹന്‍ലാല്‍ എന്ന നടനെ കുറിച്ച് പറയുമ്പോള്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വാചാലരാവും. അദ്ദേഹത്തെ പരിശീലിപ്പിക്കുന്നവര്‍ പോലും അര്‍പ്പണ ബോധത്തിന് മുന്നില്‍ കൗതുകം പൂണ്ടുനിന്നിട്ടുണ്ട്. പുലിമുരുകന്റെ ഷൂട്ടിങ് സമയത്ത് പീറ്റര്‍ ഹെയിന്‍ പറഞ്ഞതൊക്കെ വാര്‍ത്തയായിരുന്നു.

പുരുഷന്മാരെ കൈയ്യിലെടുക്കാന്‍ സെക്‌സ് സീനില്‍ അഭിനയിക്കുന്നില്ലേ; പാര്‍വ്വതിയോട് പണ്ഡിറ്റിന്റ ചോദ്യം

ഇപ്പോള്‍ മോഹന്‍ലാലിന്റെ അര്‍പ്പണ ബോധത്തിന് മുന്നില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുന്നത് ഒരു ഫ്രാന്‍സ് സംഘമാണ്. ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി തടി കുറയ്ക്കാന്‍ മോഹന്‍ലാലിനെ പരിശീലിപ്പിച്ച സംഘമാണ് ലാലിന്റെ കഠിന പരിശീലനത്തിന് മുന്നില്‍ ഞെട്ടിയത്. അവരുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...


25 അംഗ സംഘം

ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ സംഘത്തിന്റെ കീഴില്‍ നിന്നാണ് മോഹന്‍ലാല്‍ 50 ദിവസം കൊണ്ട് ശരീരഭാരം കുറച്ചത്. 25 അംഗ സംഘമാണ് തടി കുറയ്ക്കാന്‍ ലാലിനെ പരിശീലിപ്പിച്ചത്.


ലാലിനെ കുറിച്ച് പറഞ്ഞത്

കഠിന പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ആ 25 അംഗ സംഘം ലാലിനെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, 'നിങ്ങള്‍ എന്തൊരു അത്ഭുതമാണ്. നിങ്ങളെ പോലെ സമര്‍പ്പണത്തോടെ ഞങ്ങളെ സമീപിച്ചവര്‍ ആരുമില്ല. ജീവിതകാലം മുഴുവന്‍ ഇതേ ആരോഗ്യത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. അത്രയേറെ ഊര്‍ജ്ജവും ശക്തിയും നിങ്ങള്‍ക്കുണ്ട്'


വൈറലായ ലുക്ക്

ഒടിയന്‍ മാണിക്യന്റെ യൗവ്വനം അവതരിപ്പിയ്ക്കുന്ന ലാലിന്റെ പുതിയ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കൊച്ചി എയര്‍ പോര്‍ട്ടില്‍ നിന്നും ലാല്‍ പുറത്തേക്ക് കടക്കുന്ന ചിത്രങ്ങളാണ് വൈറലായത്.


18 കിലോ കുറച്ചു

ഒടിയന്‍ മാണിക്യന് വേണ്ടി 51 ദിവസം കൊണ്ട് 18 കിലോ ശരീര ഭാരമാണ് ലാല്‍ കുറച്ചത്. കുടവയറൊക്കെ പോയി.. കവിള്‍ ഒട്ടിയ രൂപത്തിലാണ് പുതിയ ലുക്ക്. ഇത് ഞങ്ങളുടെ ലാലേട്ടനല്ല... ഞങ്ങളുടെ ലാലേട്ടന്‍ ഇങ്ങനെയല്ല എന്നൊക്കെയുള്ള ആരാധകരുടെ കമന്റും തരംഗമായികുന്നു.


എയര്‍പോര്‍ട്ട് ലുക്ക് ആദ്യം

ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമൊക്കെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നതായ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഒരു മലയാളി താര്തതിന്റെ ചിത്രം ഇത്രയ്ക്ക് ഹൈപ്പുണ്ടാക്കുന്നത് ഇതാദ്യമാണ്.


ഒടിയന്‍ മാണിക്യന്‍

ഒരു അഭിനേതാവിന്റെ കരിയറില്‍ അപൂര്‍വ്വമായി ലഭിക്കുന്ന ഒരു കഥാപാത്രമാണ് ഒടിയന്‍ മാണിക്യന്‍. അതുകൊണ്ടാണ് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഇത്തരത്തിലൊരു രൂപ മാറ്റം നടത്തിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഒടിയന്റെ മാണിക്കന്‍ വ്യത്യസ്ത കാലഘട്ടങ്ങളെ ചിത്രത്തില്‍ ചിത്രീകരിക്കുന്നുണ്ട്.
English summary
Expert team from France to help Mohanlal lose Weight for 'Odiyan'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X