പൊതുവേദിയാണോ? തുണി അല്പം മാത്രം
സിനിമയില്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നതില്‍ തമിഴിലും തെലുങ്കിലുമൊക്കെ നായികമാര്‍ തമ്മില്‍ മത്സരമാണ്. ഏറ്റവും കുറച്ച് തുണിയുടുത്ത് അഭിനയിക്കുന്നുവെന്ന കീര്‍ത്തിപട്ടം എനിക്കല്ലേ തരേണ്ടത് എന്ന ചോദ്യവുമായാണ് തെലുങ്കിലെയും തമിഴിലെയും നടിമാര്‍ തുണിയുരിയുന്നത്. ഗാനരംഗങ്ങളില്‍ മാത്രമേ തുണിയുരിയൂവെന്ന നിര്‍ബന്ധമൊന്നും അവര്‍ക്കില്ല.
സിനിമയില്‍ പിടിച്ചുനില്‍ക്കാനാണ് മേനിപ്രദര്‍ശനമെന്നും ഗ്ലാമര്‍ പ്രദര്‍ശനം സിനിമയുടെ ഭാഗമാണെന്നുമാണ് ഈ നടിമാര്‍ പറയുന്നത്. പിടിച്ചുനില്പിന്റെ പരവേശവുമായി സ്ക്രീനില്‍ കാട്ടികൂട്ടുന്ന കൂത്ത് നടിമാരുടെ കരിയറിന് ഗുണം ചെയ്യുന്നുണ്ടാവാം. പക്ഷേ വെള്ളിത്തിരക്കു പുറത്തായാലും തുണി അല്പം മാത്രമേ ധരിക്കൂവെന്ന വാശിയിലാണ് ചില നടിമാര്‍. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശരീരഭാഗങ്ങള്‍ പരമാവധി വെളിവാക്കുന്ന രീതിയിലാണ് ഈ നടിമാരുടെ വസ്ത്രധാരണം.
തമിഴ് സിനിമയിലെ ഗ്ലാമര്‍ താരങ്ങളായ നമിത, തൃഷ, പ്രിയാമണി എന്നിവരൊക്കെ ഇക്കാര്യത്തില്‍ മത്സരത്തിലാണ്. സിനിമയില്‍ കാട്ടുന്നതിനേക്കാള്‍ കൂടുതല്‍ പബ്ലിക്കായി തുറന്നുകാട്ടാനും തയ്യാറാണെന്ന മട്ടിലാണ് ഈ നടിമാരുടെ അല്പവസ്ത്രപ്രേമം. അടിവസ്ത്രം പുറത്തു കാണിച്ചുകൊണ്ട് സദസിനു മുന്നില്‍ ഇരിക്കാനും ചില നടിമാര്‍ ധൈര്യം കാട്ടി. പൊതുവേദിയിലെ പ്രിയാമണിയുടെ പ്രകടനം ക്യാമറകള്‍ക്ക് വിരുന്നായി. പ്രിയാമണിയെ അനുകരിച്ചു കൊണ്ട് തെലുങ്കിലെ പുതിയ ഗ്ലാമര്‍ താരമായ മധു ശാലിനിയും പൊതുവേദിയില്‍ കാണികള്‍ക്ക് നയനാനന്ദം പകര്‍ന്നു.
പ്രധാനമായും ചെന്നൈയിലെയും മറ്റും അവാര്‍ഡ് ദാന ചടങ്ങുകളിലാണ് നടിമാരുടെ ഈ വിനോദം അരങ്ങേറുന്നത്. കേരളത്തിലെ അവാര്‍ഡ് ദാന ചടങ്ങുകളില്‍ വൃത്തിയായി വസ്ത്രം ധരിച്ചെത്താന്‍ മലയാള നടിമാര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ നയന്‍താര താനൊരു മലയാളിയേ അല്ലെന്ന മട്ടിലാണ് ഈയിടെ കോഴിക്കോട് നടന്ന ഒരു അവാര്‍ഡ് ദാനചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് നടിമാര്‍ പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടുന്ന മട്ടില്‍ ശരീരം തുറന്നുകാട്ടുന്ന വസ്ത്രവും ധരിച്ചാണ് അവാര്‍ഡ് സ്വീകരിക്കാന്‍ നയന്‍സെത്തിയത്. വെള്ളിത്തിരയില്‍ വേണ്ടുവോളം പ്രദര്‍ശിപ്പിച്ച മേനിയുടെ ഭംഗി ലോകം മുഴുവന്‍ കണ്‍കുളിര്‍ക്കെ കണ്ട് തൃപ്തിയടയട്ടെ എന്ന മട്ടിലായിരുന്നു നയന്‍സിന്റെ വേഷം. ഈ മാതൃക ഇനി മലയാളത്തിലെ മറ്റു നടിമാരും സ്വീകരിച്ചാല്‍ പൊതുജനത്തിന് യഥേഷ്ടം നയനാനന്ദം പകരുന്ന പരിപാടികളാവും കേരളത്തിലെയും താരനിശകള്‍.


Click it and Unblock the Notifications