twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ പോടാ, ഇത് ഞാനാടാ'; അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി

    |

    പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം 'പുഷ്പ'യിലെ മലയാള ഗാനം പുറത്തിറങ്ങി. 'നീ പോടാ, ഇത് ഞാനാടാ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്. ശ്രീ ദേവി പ്രസാദ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് രഞ്ജിത്താണ്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ​വില്ലനായി എത്തുന്നത് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

    pushpa

    കള്ളക്കടത്തുക്കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത്. രക്തചന്ദന കടത്തുകാരനാണ് അല്ലു അര്‍ജുന്‍. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

    അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

    മനുഷ്യമനസിന്റെ നിഗൂഢതകളിലേക്ക്, മനുഷ്യതം നശിച്ച ലോകത്തേക്ക് ഒരു യാത്ര!മനുഷ്യമനസിന്റെ നിഗൂഢതകളിലേക്ക്, മനുഷ്യതം നശിച്ച ലോകത്തേക്ക് ഒരു യാത്ര!

    മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

    500 മുതല്‍ 5000 വരെ, ബോളിവുഡ് താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം

    Recommended Video

    Allu arjun got criticized for irresponsible behavior

    ചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും അഭിനയത്തിലേയ്ക്ക്, ആശംസയുമായി ആരാധകർചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും അഭിനയത്തിലേയ്ക്ക്, ആശംസയുമായി ആരാധകർ

    English summary
    Eyy Poda Ithu Njaanaada Pushpa Song Released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X