»   » പുലിമുരുകന് പോലും ലഭിക്കാത്ത ആ നേട്ടം, പൃഥ്വിരാജിന്റെ എസ്ര ഉക്രയിനില്‍!

പുലിമുരുകന് പോലും ലഭിക്കാത്ത ആ നേട്ടം, പൃഥ്വിരാജിന്റെ എസ്ര ഉക്രയിനില്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൊറര്‍ ചിത്രം എസ്രയ്ക്ക് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്‌സോഫീസിലും റെക്കോര്‍ഡുകള്‍ നേടി.

വിദേശ രാജ്യങ്ങളില്‍ നിന്നും ചിത്രം ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഉക്രയിനില്‍ നിന്ന് എസ്രയ്ക്ക് ഒരു പുതിയ റെക്കോര്‍ഡ്. മലയാള സിനിമയില്‍ ഇത് ആദ്യമായാണ് ഉക്രയിനില്‍ നിന്ന് ഒരു ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചത്.


ഫെബ്രുവരി 25ന് റിലീസിന്

ഫെബ്രുവരി 25നാണ് എസ്ര ഉക്രയിനില്‍ പ്രദര്‍ശിപ്പിച്ചത്. കാര്‍ക്കിവിലെ മള്‍ട്ടിപ്ലക്‌സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. കുറൈനിലെ ഏറ്റവും വലിയ സിറ്റികളില്‍ രണ്ടാമത്തേതാണിത്.


മലയാള സിനിമയ്ക്ക് അഭിമാനിയ്ക്കാം

മലയാള സിനിമയ്ക്ക് അഭിമാനര്‍ഹമായ ഒരു നേട്ടം കൂടിയാണ് ഉക്രയിനിലെ തിയേറ്ററുകളില്‍ എസ്ര നേടിയത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന് പോലും ഈ നേട്ടം സാധിച്ചില്ല.


ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം

മലയാള സിനിമയില്‍ സമീപക്കാലത്ത് പുറത്തിറങ്ങിയ ഒറ്റ ഹൊറര്‍ ചിത്രത്തിനും ഇത്തരത്തില്‍ മികച്ച പ്രതികരണം ലഭിച്ചിട്ടില്ല. ജെയ് കെ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക വേഷം അവതരിപ്പിച്ചത്.


ഗള്‍ഫ് രാജ്യങ്ങളിലും

ഗള്‍ഫ് രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


English summary
Ezra Achieves Something That Even Pulimurugan Couldn't!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam