»   » ആത്മാക്കളെ ഭയന്ന് ചോറ്റാനിക്കര അമ്പലത്തില്‍ ദര്‍ശനം നടത്തിയെന്ന് എസ്ര നായിക

ആത്മാക്കളെ ഭയന്ന് ചോറ്റാനിക്കര അമ്പലത്തില്‍ ദര്‍ശനം നടത്തിയെന്ന് എസ്ര നായിക

By: Nihara
Subscribe to Filmibeat Malayalam

പൃഥിരാജിനെ നായകനാക്കി നവാഗതനായ ജെയ് സംവിധാനം ചെയ്ത എസ്ര വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രം അനൈണ്‍സ് ചെയ്തതു മുതല്‍ വരുന്ന ഒേൈരാ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് പൃഥ്വി ആരാധകര്‍ ഏറ്റെടുത്തത്. അതു കൊണ്ടു തന്നെ ചിത്രത്തെ വരവേല്‍ക്കാന്‍ ആരാധകര്‍ ഏറെ ഉത്സാഹത്തിലാണ്. ചിത്രത്തിന്റെ ട്രേയിലറും ലൈലാകമേ എന്ന ഗാനവുമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ പ്രേതബാധയുണ്ടെയന്നും ചില അദൃശ്യ സാന്നിധ്യമുണ്ടായിരുന്നുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ നായകനായ പൃഥ്വിരാജ് ഇതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. എന്നാല്‍ ചിത്രത്തിലെ നായികയായ പ്രിയാ ആനന്ദ് ഇത് ശരിവെക്കുകയാണ് ചെയ്തത്.

പ്രേതത്തില്‍ വിശ്വസമില്ലായിരുന്നു

ഹൊറര്‍ ത്രില്ലറായ എസ്രയില്‍ അഭിനയിക്കുന്ന സമയത്ത് പ്രിയ ആനന്ദിന് പ്രേതത്തിലോ അദൃശ്യ ശക്തിയിലോ വിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ സെറ്റില്‍ അരങ്ങേറിയ ചില കാര്യങ്ങളെത്തുടര്‍ന്ന് പ്രിയയുടെ കാഴ്ചപ്പാട് മാറുകയായിരുന്നു.

സെറ്റില്‍ ചില അനിഷ്ട സംഭവങ്ങള്‍

എസ്രയുടെ ചിത്രീകരണ സമയത്ത് നടന്ന ചില അനിഷ്ട സംഭവങ്ങളെത്തുടര്‍ന്നാണ് പ്രിയ ഇത്തരം അദൃശ്യ ശക്തികളില്‍ വിശ്വസിച്ചു തുടങ്ങിയത്. ഫഌവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാ ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചോറ്റാനിക്കരയില്‍ പോയി പ്രാര്‍ത്ഥിച്ചു

ചിത്രത്തിന്റെ സെറ്റിലുണ്ടായ അനുഭവങ്ങളെത്തുടര്‍ന്ന് പ്രിയാ ആനന്ദ് ചോറ്റാനിക്കര അമ്പലം സന്ദര്‍ശിക്കുകയും വഴിപാട് നടത്തുകയും ചെയ്തിരുന്നു.

ഇതൊന്നും നായകന്‍ കാര്യമാക്കിയില്ല

താനില്ലാത്ത സമയത്താണ് ഇത്തരം സംഭവങ്ങള്‍ നടന്നതെന്നും അതൊന്നും താന്‍ വിശ്വസിച്ചിട്ടില്ലെന്നുമാണ് മുന്‍പ് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നത്. ചിത്രത്തിന്റെ സെറ്റില്‍ പ്രേതബാധയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് നായകന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

English summary
Priya Anand reveals about the supernatural presence in Ezra set.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam