എസ്ര പത്ത് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!
ജെയ് കെ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൊറര്‍ ചിത്രമാണ് എസ്ര. ഫെബ്രുവരി പത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 12 ദിവസം പിന്നിടുകയാണ്.
ജെയ് കെ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൊറര്‍ ചിത്രമാണ് എസ്ര. ഫെബ്രുവരി പത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 12 ദിവസം പിന്നിടുകയാണ്. ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 20.12 കോടിയാണ് എസ്ര ബോക്‌സോഫീസില്‍ നേടിയത്.

ഫേസ്ബുക്ക് പേജ് വഴി
എസ്രയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രം 10 ദിവസങ്ങള്‍കൊണ്ട് 20 കോടി കടന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

ഫെബ്രുവരി 17ന്
ഫെബ്രുവരി 17ന് ചിത്രം കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലും റിലീസ് ചെയ്തു. റിലീസ് ചെയ്ത് മൂന്ന് ദിവസംകൊണ്ട് 1.57 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം മൂന്ന് ദിവസംകൊണ്ട് നേടിയത്.

ഹൗസ്ഫുള്‍ ഷോകള്‍
ഹൗസ്ഫുള്‍ ഷോകളാണ് വെകുന്നേരങ്ങളില്‍ നടക്കുന്നത്. വിനീത് ശ്രീനിവാസന്റെ എബി, ജയരാജിന്റെ വീരം എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.

ആദ്യ ദിവസത്തെ കളക്ഷന്‍
റിലീസ് ചെയ്ത ആദ്യ ദിവസം 2.61 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്നുള്ള മൊത്തം കളക്ഷനാണിത്. പൃഥ്വിരാജിന്റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹൊറര്‍ ചിത്രമെന്ന റെക്കോര്‍ഡും എസ്ര സ്വന്തമാക്കി.


Click it and Unblock the Notifications