കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ എസ്ര, ആറ് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ അറിയാം!!

പൃഥ്വിരാജ് നായകനായ എസ്ര ഫെബ്രുവരി പത്തിനാണ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

By Sanviya

പൃഥ്വിരാജ് നായകനായ എസ്ര ഫെബ്രുവരി പത്തിനാണ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടെ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം മികച്ച പ്രകടനം നടത്തുന്നതായി റിപ്പോര്‍ട്ട്. ജയ് കൃഷ്ണന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ എസ്ര ഇതുവരെ 86.83 ലക്ഷം രൂപ നേടി. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ചിത്രത്തിന് ലഭിച്ച കളക്ഷനാണിത്.

ഇതോടെ ഏറ്റവും വേഗത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് 50 ലക്ഷം നേടുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്. അതേസമയം പിവിആര്‍ സിനിമാസില്‍ നിന്ന് 12.57 ലക്ഷം രൂപ എസ്ര ബോക്‌സോഫീസില്‍ കളക്ട് ചെയ്തു. പിവിആറില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡും എസ്ര സ്വന്തമാക്കി.

ആദ്യ ദിവസത്തെ കളക്ഷന്‍

ആദ്യ ദിവസത്തെ കളക്ഷന്‍

ഫെബ്രുവരി പത്തിനാണ് എസ്ര തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.61 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്നുള്ള മൊത്തം കളക്ഷനാണിത്. പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹൊറര്‍ ചിത്രമെന്ന റെക്കോര്‍ഡും എസ്രയ്ക്ക് ലഭിച്ചു.

മൂന്ന് ദിവസം-കളക്ഷന്‍

മൂന്ന് ദിവസം-കളക്ഷന്‍

ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടപ്പോള്‍ 8.53 കോടിയായിരുന്നു ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തിലെ 125 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

വിദേശ രാജ്യങ്ങളില്‍

വിദേശ രാജ്യങ്ങളില്‍

ഫെബ്രുവരി 17 മുതല്‍ ചിത്രം കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കും. ഈ മാസം അവസാനത്തോടെ വിദേശ രാജ്യങ്ങളിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

 പ്രത്യേക ഷോകള്‍

പ്രത്യേക ഷോകള്‍

തിയേറ്ററുകളില്‍ നല്ല തിരക്കാണിപ്പോള്‍. ഇത് കണക്കിലെടുത്ത് കേരളത്തിലെ പല തിയേറ്ററുകളിലും എസ്രയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ ഷോകള്‍ നടത്തുന്നുണ്ട്. സാധരണ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് സെഷ്യല്‍ ഷോകള്‍ നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X