»   » മോഹന്‍ലാലിന്റെ റെക്കോഡുകള്‍ പൃഥ്വി തിരുത്തിയെഴുതും.. എസ്രയുടെ മൂന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

മോഹന്‍ലാലിന്റെ റെക്കോഡുകള്‍ പൃഥ്വി തിരുത്തിയെഴുതും.. എസ്രയുടെ മൂന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

By: Rohini
Subscribe to Filmibeat Malayalam

അണിയറപ്രവര്‍ത്തകര്‍ വാക്കുപാലിച്ചു, എസ്ര മലയാളത്തെ സംബന്ധിച്ച് പുതിയൊരു അനുഭവം തന്നെയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജെയ്‌കെ സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസയും നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

പ്രണയദിനത്തില്‍ കാണാന്‍ പറ്റിയ ചിത്രമേത്??? 'എസ്ര' തന്നെ!!! കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്


പ്രിയ ആനന്ദ്, ടൊവിനോ തോമസ്, വിജയരാഘവന്‍, സുദേവ് നായര്‍, ബാബു ആന്റണി തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സോഫീസിലും പുതിയ റെക്കോഡുകള്‍ സൃഷ്ടിയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്.


മൂന്ന് ദിവസം കൊണ്ട്

ഫെബ്രുവരി 10 ന് റിലീസ് ചെയ്ത എസ്ര തിയേറ്ററില്‍ മൂന്ന് ദിവസം പൂര്‍ത്തിയാക്കി. മൂന്ന് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്നുമാത്രം നേടിയത് 8.53 കോടി രൂപയാണ്. മലയാള സിനിമയെ സംബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് ഇത് ഏറ്റവും ഉയര്‍ന്ന കലക്ഷനാണ്.


ആദ്യ ദിവസം

റിലീസ് ചെയ്ത വെള്ളിയാഴ്ച ചിത്രം നേടിയത് 2.61 കോടി രൂപയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കലക്ഷനാണിത്. 125 തിയേറ്ററുകളിലായിട്ടാണ് എസ്ര ആദ്യ ദിവസം റിലീസ് ചെയ്തത്.


ശനിയും ഞായറും പൊളിച്ചു

ശനിയാഴ്ചയും ഞായറാഴ്ചയും ചിത്രം തിയേറ്ററില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. 2.91 കോടി രൂപയാണ് രണ്ടാം ദിവസമായ ശനിയാഴ്ച എസ്ര വാരിയത്. മൂന്നാം ദിവസമായ ഞായറാഴ്ച അത് 3.01 കോടി രൂപയായി ഉയര്‍ന്നു.


പ്രത്യേക ഷോകള്‍

തിയേറ്ററില്‍ ഇപ്പോള്‍ എസ്രയ്ക്ക് വേണ്ടിയും തിക്കും തിരക്കുമാണ്. ഇത് കണക്കിലെടുത്ത് കേരളത്തിലെ പല റിലീസിങ് സെന്ററുകളിലും എസ്രയ്ക്ക് പ്രത്യേക ഷോകള്‍ നടത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മോഹന്‍ലാല്‍ സിനിമകള്‍ക്ക് വേണ്ടിയാണ് സാധാരണ പ്രത്യേക ഷോകള്‍ നടക്കാറുള്ളത്.


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ റെക്കോഡ്

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ചിത്രം ഇതിനോടകം അമ്പത് ലക്ഷം ക്ലബ്ബില്‍ കയറിക്കഴിഞ്ഞു. പുലിമുരകനെയും കടത്തി വെട്ടി ഏറ്റവും വേഗം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 50 ലക്ഷം നേടുന്ന ആദ്യ മലയാള സിനിമയാണിപ്പോള്‍ എസ്ര. ഈ യാത്ര തുടരുകയാണെങ്കില്‍ ഇനിയും പല കലക്ഷന്‍ റെക്കോഡുകളും എസ്രയ്ക്ക് മുന്നില്‍ തിരുത്തിയെഴുതുപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
English summary
Prithviraj's most recent release Ezra, which hit the theatres on February 10, 2017, is continuing its good show amidst some extremely positive reviews that the film has been receiving.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam