»   »  പുലിമുരുകനൊപ്പം വളര്‍ന്ന എസ്ര; മോഹന്‍ലാലും പൃഥ്വിരാജും ഇഞ്ചോടിഞ്ച് മത്സരം

പുലിമുരുകനൊപ്പം വളര്‍ന്ന എസ്ര; മോഹന്‍ലാലും പൃഥ്വിരാജും ഇഞ്ചോടിഞ്ച് മത്സരം

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവമാണ് ജെയ്‌കെ സംവിധാനം ചെയ്ത എസ്ര എന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം നിരൂപക പ്രശംസയും നേടി വിജയരമായി പ്രദര്‍ശനം തുടരുകയാണ്.

മോഹന്‍ലാലിന്റെ എതിരാളി മമ്മുട്ടിയല്ല!!! നേര്‍ക്കുനേര്‍ എത്തുന്നത് പൃഥ്വിരാജ്!!! യുഎഇ ആര് കീഴടക്കും?


മലയാളത്തില്‍ ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍ ചരിത്ര നേട്ടം കൊയ്ത പുലിമുകനൊപ്പം ഇഞ്ചോടിഞ്ച് മത്സരം നടത്തിക്കൊണ്ടിരിയ്ക്കുകയാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ എസ്ര. ആദ്യ എട്ട് ദിവസത്തിനുള്ളില്‍ ഇരു ചിത്രങ്ങളും കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത് ഒരേ തുകയാണ്.


പുലിമുരുകനൊപ്പം എസ്ര

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ ആദ്യ എട്ട് ദിവസത്തെ കലക്ഷന്‍ വരുമ്പോള്‍, എസ്ര 1.08 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി. മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ മോഹന്‍ലാലിന്റെ പുലിമുരുകനും എട്ട് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത് ഒരു കോടി രൂപ തന്നെയാണ്.


ഇതുവരെ കേരളത്തില്‍ നിന്ന്

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ എസ്ര കേരളത്തിലെ തിയേറ്ററില്‍ നിന്നു മാത്രം നേടിയത് 15 കോടി രൂപയാണ്. 2.65 കോടിയാണ് ആദ്യ ദിവസം എസ്ര നേടിയ ഗ്രോസ് കലക്ഷന്‍. പൃഥ്വിയുടെ കരിരിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കലക്ഷനാണിത്. 125 തിയേറ്ററുകളിലായാണ് എസ്ര റിലീസിനെത്തിയത്.


കേരളത്തിന് പുറത്ത്

ഫെബ്രുവരി 17 ന് കേരളത്തിന് പുറത്ത് 154 തിയേറ്ററുകളിലായി എസ്ര റിലീസിനെത്തി. മലയാള സിനിമയെ സംബന്ധിച്ച് കേരളത്തിന് പുറത്ത് ഇതേറ്റവും വലിയ റിലീസാണ്. ഇന്ത്യയ്ക്ക് പുറത്ത് യുഎഇ, ദുബായി, അബുദാബി, അജ്മാന്‍ തുടങ്ങിയ ഇടങ്ങിലും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.


ജൂത കഥപറഞ്ഞ എസ്ര

മലയാളത്തിന് അത്ര പരിചിതമല്ലാത്ത ജൂതകഥയെ ആസ്പദമാക്കിയാണ് നവാഗതനായ ജെയ്‌കെ എസ്ര എന്ന ചിത്രമൊരുക്കിയത്. 1940 നും 2016 നും ഇടയില്‍ നടക്കുന്ന കഥയാണ് ഹൊറര്‍ പശ്ചാത്തലത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. പ്രിയ ആനന്ദ് നായികയായെത്തിയ ചിത്രത്തില്‍ ടൊവിനോ തോമസ്, സുദേവ് നായര്‍, ബാബു ആന്റണി, വിജയരാഘവന്‍, ആന്‍ ഷീതള്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു.


English summary
ccording to latest reports from trade sources, Ezra has collected Rs 1.08 crores from eight days in the Kochi multiplexes. By this, the Prithviraj starrer has equalled Pulimurugan’s collections from the first day 8 days. The record for highest grosser for the first eight days in Kochi multiplexes is now jointly held by Pulimurugan and Ezra.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam