»   » എന്തായിരിക്കും എസ്ര, ഊഹിക്കാന്‍ കഴിയുമോ,സംവിധായകന് പിന്നാലെ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വി

എന്തായിരിക്കും എസ്ര, ഊഹിക്കാന്‍ കഴിയുമോ,സംവിധായകന് പിന്നാലെ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വി

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം ക്രിസ്തുമസിന് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന എസ്ര. ഹൊറര്‍ ത്രില്ലറായ എസ്ര സംവിധാനം ചെയ്യുന്നത് ജെയ് കൃഷ്ണനാണ്. അടുത്തിടെ സംവിധായകന്‍ ജെയ് കൃഷ്ണന്‍ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജും എസ്രയെ കുറിച്ച് പറയുന്നു. മലയാള സിനിമ ചരിത്രത്തിലെ ആത്മാര്‍ത്ഥമായ ഒരു ഹൊറര്‍ ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജ് പറയുന്നു. പ്രശസ്ത ഹോളിവുഡ് ചിത്രം 'ദ ഒമെന്‍' പോലെ പതിയെ കത്തി പടരുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് പൃഥ്വരാജ് പറഞ്ഞു.


വ്യത്യസ്തമായി

മുമ്പ് ഹൊറര്‍ ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അവയെല്ലാം കോമഡി കലര്‍ന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാരനോര്‍മല്‍ ആക്ടിവിക്ടികളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഇതെന്ന് പൃഥ്വിരാജ് പറഞ്ഞു.


പൃഥ്വിരാജ് നിര്‍മിക്കാനിരുന്നത്

പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസാണ് ആദ്യം എസ്ര സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കില്‍ എസ്രയുടെ നിര്‍മാണം ഏറ്റെടുക്കാന്‍ ആഗസ്റ്റ് സിനിമാസിന് കഴിഞ്ഞില്ല. പിന്നീട് മുകേഷ് മേത്ത ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു.


എന്താണ് എസ്ര

കൊച്ചിയിലെ ജൂതമത കുടുംബത്തെ ചുറ്റിപറ്റിയാണ് എസ്രയുടെ കഥ പറയുന്നത്. ശക്തമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക വേഷം അവതരിപ്പിക്കുന്നത്.


മറ്റ് കഥാപാത്രങ്ങള്‍

സുദേവ് നായര്‍, ടൊവിനോ തോമസ്, പ്രതാപ് പോത്തന്‍, വിജയ രാഘവന്‍, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.


English summary
Ezra Is A Honest Horror Film: Prithviraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam