»   » എസ്രയില്‍ കണ്ടതും കേട്ടതുമെല്ലാം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്, വീഡിയോ കാണൂ...

എസ്രയില്‍ കണ്ടതും കേട്ടതുമെല്ലാം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്, വീഡിയോ കാണൂ...

Posted By: Sanviya
Subscribe to Filmibeat Malayalam


ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രമാണ് എസ്ര. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മിനിറ്റും മുപ്പത് സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാണ്.

മുമ്പ് പൃഥ്വിരാജ് ഹൊറര്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ കോമഡി കലര്‍ത്തി ഒരുക്കിയ ചിത്രങ്ങളായിരുന്നു ഏറെയും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാരനോര്‍മല്‍ ആക്ടിവിട്ടികളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.


പ്രശസ്ത ബോളിവുഡ് ചിത്രം ദ ഒമെന്‍ പോലെ പതിയെ കത്തിപ്പടരുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഒരു ഹോളിവുഡ് സിനിമയുടെ തലത്തിലുള്ള ആസ്വാദന മികവില്‍ ഒരുക്കുന്ന ഒരു ചിത്രമായിരിക്കും എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. വീഡിയോ കാണൂ..


എസ്ര

ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയിലുള്ള ഒരു ജൂതമത കുടുംബത്തെ ചുറ്റിപറ്റിയാണ് എസ്രയുടെ കഥ നടക്കുന്നത്. ശക്തമായ ഒരു പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പ്രിയാ ആനന്ദാണ് നായിക വേഷം അവതരിപ്പിക്കുന്നത്.


മറ്റ് കഥാപാത്രങ്ങള്‍

സുദേവ് നായര്‍, ടൊവിനോ തോമസ്, പ്രതാപ് പോത്തന്‍, വിജയ രാഘവന്‍, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിര്‍മാണം

മുകേഷ് മേത്തയാണ് ചിത്രത്തിന്റെ നിര്‍മാണം. മുമ്പ് പൃഥ്വിരാജിന്റെ ആഗസ്റ്റ് സിനിമാസ് നിര്‍മാണം ഏറ്റെടുക്കുമെന്ന് പറഞ്ഞുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.


വീഡിയോ

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


English summary
Ezra Malayalam film official trailer out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam