എസ്രയുടെ ടീസറിന് മികച്ച പ്രതികരണം, യുട്യൂബില്‍ കണ്ടത് പത്ത് ലക്ഷം പേര്‍!
പൃഥ്വിരാജിനെ നായകനാക്കി ജെയ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്രയുടെ ടീസറിന് യുട്യൂബില്‍ വമ്പന്‍ സ്വീകരണം.
പൃഥ്വിരാജിനെ നായകനാക്കി ജെയ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്രയുടെ ടീസറിന് യുട്യൂബില്‍ വമ്പന്‍ സ്വീകരണം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തില്‍ അധികം ആളുകളാണ് ടീസര്‍ യുട്യൂബിലൂടെ കണ്ടത്.
50 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ഇതുവരെ പത്ത് ലക്ഷത്തില്‍ അധികം ആളുകളാണ് ടീസര്‍ യൂട്യൂബിലൂടെ കണ്ടു. യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ എസ്രയുടെ ടീസര്‍.
പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. സുദേവ് നായര്‍, ടൊവിനോ തോമസ്, പ്രതാപ് പോത്തന്‍, വിജയ രാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. അവ പ്രൊഡക്ഷന്‍സ് ആന്‍ഫ് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications