»   » സസ്‌പെന്‍സുകള്‍ തിയേറ്ററില്‍ പോയി ആസ്വദിക്കട്ടെ, സിനിമ കണ്ടവരോട് പൃഥ്വിക്ക് പറയാനുള്ളത്

സസ്‌പെന്‍സുകള്‍ തിയേറ്ററില്‍ പോയി ആസ്വദിക്കട്ടെ, സിനിമ കണ്ടവരോട് പൃഥ്വിക്ക് പറയാനുള്ളത്

Posted By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘനാളത്തെ ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ടാണ് എസ്ര തിയേറ്ററുകളിലേക്കെത്തിയത്. ചിത്രം പുറത്തിറങ്ങി ആദ്യ ദിനം പിന്നിട്ടപ്പോള്‍ തന്നെ ചിത്രം കണ്ടവര്‍ സസ്‌പെന്‍സ് പുറത്തുവിട്ടിരുന്നു. ഇത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും പൃഥ്വിരാജിനെയും നിരാശപ്പെടുത്തിയിരിക്കുകയാണ്.

സിനിമയുടെ കഥയും സസ്‌പെന്‍സുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിക്കുന്നത്. ഒരുപാട് പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തുന്നവര്‍ക്കും ഈ സംഭവം തിരിച്ചടി ആവുമെന്നതില്‍ സംശയമില്ല.

തിയേറ്റര്‍ അനുഭവത്തെ നശിപ്പിക്കരുത്

എസ്രയുമായി ബന്ധപ്പെട്ട് പ്രചരണം നടത്തുന്നവര്‍ ഇത് നിര്‍ത്തണം. ചിത്രത്തിന്റെ സസ്‌പെന്‍സുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ ഇടുന്നവരോട് പൃഥ്വിരാജ് അപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജ് ആരാധകര്‍ക്കു മുന്നില്‍ അപേക്ഷയുമായി രംഗത്തെത്തിയിട്ടുള്ളത്.

എസ്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്

തികച്ചും വ്യത്യസ്തമായ എസ്രയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി. എന്നാല്‍ ചിത്രത്തെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു.

സ്വാര്‍ത്ഥരായ മാന്യന്‍മാരെ എന്തു വിളിക്കണമെന്ന് ടോവിനോ

സസ്‌പെന്‍സും ട്വിസ്റ്റുമൊക്കെയുള്ള സിനിമ റിലീസിങ്ങ് ദിനം തന്നെ പോയി കണ്ട് കഥയും സസ്‌പെന്‍സും ട്വിസ്റ്റുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന മാന്യന്‍മാരെ എന്തു വിളിക്കണമെന്നാണ് ടോവിനോ ചോദിക്കുന്നത്.

എസ്രയ്ക്ക് മികച്ച പ്രതികരണം

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായി എസ്രയും അറിയപ്പെടും. തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ ഞായറാഴ്ച വരെയുള്ള ബുക്കിങ്ങ് പൂര്‍ത്തിയായി.

English summary
Prithviraj's facebook post about Ezra.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam