»   »  എസ്ര പുലിമുരുകനെ കടത്തിവെട്ടുമോ ?

എസ്ര പുലിമുരുകനെ കടത്തിവെട്ടുമോ ?

Posted By: Ambili
Subscribe to Filmibeat Malayalam
അടുത്ത കാലത്ത് മലയാള സിനിമയുടെ രാശി തെളിഞ്ഞിരിക്കുകയാണ്. റീലിസായ ചിത്രങ്ങളൊക്കെ വന്‍ഹിറ്റായി മാറികൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായിരുന്നു. എട്ടു ദിവസം കൊണ്ട് മള്‍ട്ടിപ്ലക്‌സില്‍ നിന്ന് പുലിമുരുഖന്‍ 1.08 കോടിയാണ് വാരി കൂട്ടിയത്.

എന്നാല്‍ കഴിഞ്ഞയാഴ്ച റീലിസായ പ്രഥ്വിരാജ് ചിത്രം എസ്ര കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും പുലിമുരുകന്റെ ഒപ്പം കോടികള്‍ വാരി തുടങ്ങിയിരിക്കുകയാണ്. കൊച്ചി മള്‍ട്ടി പ്ലക്‌സില്‍ നിന്നും ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണിത്.

ezra-film

ഫെബ്രുവരി പത്തിനാണ് എസ്ര റീലിസായത്. റീലിസായ ആദ്യ ദിവസം 2.61 കോടിയാണ് എസ്രയുടെ കളക്ഷന്‍. ഇന്നലെ മുതല്‍ കേരളത്തിന് പുറമെയുള്ള തിയേറ്ററുകളിലും എസ്ര പ്രദര്‍ശനം ആരംഭിച്ചു.

നവാഗതനായ ജയ് കെയാണ് എസ്രയുടെ സംവിധായകന്‍. ഓരോ സീനിലും ആകാംഷ നിറക്കുന്ന എസ്രയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പ്രഥ്വിരാജാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

English summary
Prithviraj Film Ezra broke the record of pulimurugan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam