»   » ഒരു ദിവസംകൊണ്ട് കണ്ടത് മൂന്ന് ലക്ഷത്തിലധികം ആളുകള്‍, എസ്രയുടെ രണ്ടാമത്തെ ടീസറിനെന്താ പ്രത്യേകത?

ഒരു ദിവസംകൊണ്ട് കണ്ടത് മൂന്ന് ലക്ഷത്തിലധികം ആളുകള്‍, എസ്രയുടെ രണ്ടാമത്തെ ടീസറിനെന്താ പ്രത്യേകത?

Posted By: sanviya
Subscribe to Filmibeat Malayalam

സിനിമാ സമരം കാരണം റിലീസ് മാറ്റി വച്ച പൃഥ്വിരാജ് ചിത്രമാണ് എസ്ര. സിനിമാ സമരത്തിന് ശേഷം സിനിമ പുറത്തിറങ്ങുമെന്ന് പറഞ്ഞുവെങ്കിലും റിലീസ് നീണ്ട് നീണ്ടു പോയി. ഫെബ്രുവരി പത്തിലേക്കാണ് ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറാണ് എസ്ര. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

റിലീസ് കാത്തിരിക്കുന്ന എസ്രയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഏറെ ഭയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഫെബ്രുവരി പത്തിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

20 മണിക്കൂറുക്കൊണ്ട്

ടീസര്‍ പുറത്തിറങ്ങി 20 മണിക്കൂറുക്കൊണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ യൂട്യൂബിലൂടെ കണ്ടത്. ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്.

കഥാപാത്രങ്ങള്‍

ടൊവിനോ തോമസ്, പ്രിയാ ആനന്ദ്, വിജയ രാഘവന്‍, ബാബു ആന്റണി, സുജിത്ത് ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം

എവിഎ പ്രൊഡക്ഷന്‍ ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ എവി അനൂപ്, മുകേഷ് ആര്‍ മേത്ത, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വീഡിയോ കാണാം

ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ കാണാം..

English summary
Ezra second teaser out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam