കേരളത്തെ കീഴടക്കി കമ്മാരന്‍! കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്, ദിലീപേട്ടന്‍ കിടിലനാക്കിയെന്ന് ആരാധകര്‍

Recommended Video

കേരളത്തിൽ വൻ കളക്ഷനുമായി കമ്മാരസംഭവം | filmibeat Malayalam

ഏപ്രില്‍ 14 മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ കമ്മാരന്‍ നമ്പ്യാരുണ്ടാക്കിയ ഓളമാണ് നടക്കുന്നത്. മികച്ച പ്രതികരണം നേടിയ സിനിമ എങ്ങും ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശനം നടത്തുന്നത്. ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമ കൂടിയായ കമ്മാരസംഭവം വലിയ പ്രധാന്യത്തോട് കൂടിയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

വിഷുവിന് മുന്നോടിയായി നിരവധി സിനിമകളാണ് റിലീസ് ചെയ്തത്. അവയെ പിന്നിലാക്കി കമ്മാരസംഭവം വലിയൊരു കുതിപ്പാണ് നടത്തുന്നത്. എല്ലാത്തിനും മുന്നില്‍ നില്‍ക്കുന്നത്. പോസീറ്റിവ് റിവ്യൂ കിട്ടുക മാത്രമല്ല, കളക്ഷന്റെ കാര്യത്തിലും സിനിമയൊരു വിസ്മയമായി മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ സിനിമ വമ്പന്‍ പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്.

 കമ്മാരസംഭവം കമ്മാരസംഭവം

കമ്മാരസംഭവം

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി പുതുമുഖ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ഏപ്രില്‍ 14 വിഷുവിന് മുന്നോടിയായിട്ടായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തിലൂടെ ദിലീപ് നായകനും വില്ലനുമടക്കം നാലോളം ഗെറ്റപ്പുകളില്‍ അഭിനയിച്ചിരുന്നു. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമയില്‍ നമിത പ്രമോദ്, സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ബിഗ് റിലീസായ സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു തുടക്കത്തില്‍ തന്നെ കിട്ടിയത്.

കളക്ഷന്‍ മോശമില്ല

കളക്ഷന്‍ മോശമില്ല

ആദ്യദിനം കമ്മാരസംഭവത്തിന് കേരളത്തില്‍ 150 തിയറ്ററുകളാണ് കിട്ടിയിരുന്നത്. അതേ ദിവസം തന്നെ ജയറാമിന്റെ പഞ്ചവര്‍ണതത്ത, മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ എന്നീ സിനിമകളും കമ്മാരനൊപ്പം എത്തിയതിനാലാണ് തിയറ്ററുകളുടെ എണ്ണം കുറവ് വന്നിരുന്നു. ആദ്യ പ്രദര്‍ശനം മുതല്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ ഷോ കളും ഹൗസ് ഫുള്ളായിട്ടാണ് നടക്കുന്നത്. അതിനാല്‍ തന്നെ അഡീഷണല്‍ സ്‌ക്രീനുകളും സിനിമയ്ക്ക് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസിനെത്തിയത് ശനിയാഴ്ച ആയിരുന്നതിനാല്‍ രണ്ടാമത്തെ ദിവസമായ ഞായറാഴ്ചയും മോശമില്ലാത്ത പ്രകടനമായിരുന്നു നടത്തിയത്.

 ആദ്യദിനം

ആദ്യദിനം

വമ്പന്‍ റിലീസുകള്‍ കേരളക്കര കാണാന്‍ ഇരിക്കുന്നതേ ഉള്ളു. എന്നാല്‍ കമ്മാരന്‍ വന്ന് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. രാമലീലയുടെ വിജയത്തിന് ശേഷം എത്തുന്ന ദിലീപിന്റെ സിനിമ ആയതിനാല്‍ വലിയ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. പ്രതീക്ഷകള്‍ ഒട്ടും തെറ്റിയില്ല. 17 പ്രദര്‍ശനവുമായി കൊച്ചിമള്‍ട്ടിപ്ലെക്‌സില്‍ നിന്നും ആദ്യദിനം 6.41 ലക്ഷമായിരുന്നു സിനിമയ്ക്ക് കിട്ടിയത്. തുടക്കത്തില്‍ ഒരു സിനിമയ്ക്ക് കിട്ടുന്ന വിജയത്തിന്റെ 99 ശതമാനവും കമ്മാരസംഭവം നേടിയിരിക്കുകയാണ്.

രണ്ടാം ദിനം

രണ്ടാം ദിനം

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നല്ല തുടക്കം കിട്ടിയ സിനിമ യ്്ക്ക് രണ്ടാം ദിനമായ ഞായറാഴ്ച 6.36 ലക്ഷമായിരുന്നു ലഭിച്ചത്. 19 ഷോ ആയിരുന്നു ഞായറാഴ്ച സിനിമയ്ക്ക് ലഭിച്ചത്. ആദ്യ രണ്ട് ദിവസം കൊണ്ട് 12.7 ലക്ഷമാണ് സിനിമയ്ക്ക് നേടനായത്. ഇത് മാത്രമല്ല മറ്റുള്ള സെന്ററുകൡലും തകര്‍പ്പന്‍ പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്. കേരളത്തിന് പുറത്ത് ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങൡ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കേരള ബോക്‌സോഫീസ് ആദ്യദിനം എത്രയാണ് കളക്ഷന്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 പ്രവചനമിങ്ങനെ...

പ്രവചനമിങ്ങനെ...

പ്രതിസന്ധികള്‍ക്കിടയിലൂടെ എത്തിയ രാമലീല ആദ്യദിനം 2 കോടി രൂപയായിരുന്നു നേടിയത്. ഇതോടെ കമ്മാരസംഭവം കോടികള്‍ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2.5 മുതല്‍ 3 കോടി വരെയാണ് കമ്മാരസംഭവം ആദ്യദിനം നേടുന്ന കളക്ഷനെന്നാണ് ചിലരുടെ പ്രവചനം. കേരള ബോക്‌സോഫീസിലെ മാത്രം കണക്കുകളാണ് പറയുന്നത്. 20 കോടി രൂപയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം, ദിലീപിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ തുടങ്ങി കമ്മാരസംഭവം സൂപ്പര്‍ ഹിറ്റാവാന്‍ നിരവധി ഘടകങ്ങളാണുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X