മമ്മൂട്ടിക്ക് ഇതൊക്കെ എന്ത്! ഫേസ് ആപ്പില്‍ പരീക്ഷണവുമായി മഞ്ജുവും ചാക്കോച്ചനും ടൊവിനോയും!

Recommended Video

മൊഞ്ചന്‍മാരെ കിളവന്‍മാരാക്കുന്ന ഫേസ് ആപ്പ് | #FaceApp | filmibeat Malayalam

ഭാവിയില്‍ തങ്ങള്‍ എങ്ങനെയായിരിക്കുമെന്നറിയാന്‍ എല്ലാവര്‍ക്കുമൊരു ആകാംക്ഷയുണ്ടാവില്ലേ, അത്തരത്തില്‍ വയസാകുമ്പോഴുള്ള തങ്ങളുടെ ഫോട്ടോ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുകയാണ് എല്ലാവരും. സോഷ്യല്‍ മീഡിയയില്‍ ഫേസ് ആപ്പ് ചലഞ്ച് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരും സിനിമാക്കാരുമെല്ലാം ഈ ട്രെന്‍ഡിന് പിറകെയാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, നീരജ് മാധവ്, നിവിന്‍ പോളി, രമേഷ് പിഷാരടി, പേളി മാണി, ശ്രിനിഷ് അരവിന്ദ്, ജയസൂര്യ കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് പരീക്ഷണവുമായി എത്തിയിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്.

സ്വന്തം ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് ഓരോരുത്തരും മറ്റുള്ളവരെ ചലഞ്ച് ചെയ്ത് എത്തിയിട്ടുള്ളത്. യൂത്തന്‍മാരും സീനിയര്‍ താരങ്ങളെല്ലാം ഈ ചലഞ്ചുമായി മുന്നേറുന്നതിനിടയില്‍ ഇതൊന്നും ഒരാള്‍ക്ക് ബാധകമാവില്ലെന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മുന്നേറുന്ന മമ്മൂട്ടിയെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. ഈ ആപ്പ് പരീക്ഷിച്ചപ്പോള്‍ തനിക്ക് മാത്രം പ്രായമായെന്നായിരുന്നു രാജ് കലേഷും ആദില്‍ ഇബ്രാഹിം പറഞ്ഞത്. മമ്മൂട്ടിയെ വെച്ച് പരീക്ഷണം നടത്തേണ്ടെന്നും ആപ്പിന് പോലും അതേക്കുറിച്ച് അറിയാമെന്നുമായിരുന്നു ചിലരുടെ കമന്റ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മഞ്ജു വാര്യരുടെ ഫോട്ടോ

മഞ്ജു വാര്യരുടെ ഫോട്ടോ

നീരജ് മാധവാണ് താരങ്ങളില്‍ പലരേയും വെല്ലുവിളിച്ച് എത്തിയത്. സ്വന്തം ഫോട്ടോ പോസറ്റ് ചെയ്യാനുള്ള ചലഞ്ചായിരുന്നു താരം മഞ്ജു വാര്യര്‍ക്ക് മുന്നിലും വെച്ചത്. ടൊവിനോയേയും ചാക്കോച്ചനേയുമൊക്കെ താരം വെല്ലുവിളിച്ചിരുന്നു. തങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് ഓരോരുത്തരും ചലഞ്ചുമായി ഇറങ്ങിയത്. വല്യ മാറ്റമൊന്നുമില്ല, ഡാകിനി അമ്മൂമ്മേയെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. നിരവധി പേരാണ് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുള്ളത്. ജയഭാരതി ആന്റിയെപ്പോലെയുണ്ടായിരുന്നുവെന്നായിരുന്നു മംമ്ത മോഹന്‍ദാസിന്റെ കമന്റ്.

ചാക്കോച്ചന്റെ ചിത്രം കണ്ടപ്പോള്‍

ചാക്കോച്ചന്റെ ചിത്രം കണ്ടപ്പോള്‍

അനിയത്തിപ്രാവിലൂടെ സിനിമയിലേക്കെത്തിയ ചാക്കോച്ചനും ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു. അങ്ങനെയെങ്കിലും ഒന്ന് വയസ്സായി കണ്ടല്ലോയെന്നായിരുന്നു നീരജ് മാധവിന്‍രെ കമന്റ്. സുരാജ് വെഞ്ഞാറമൂട്, ടൊവിന തോമസ്, അനു സിത്താര, സഞ്ജു ശിവറാം തുടങ്ങി നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇതിനിടയിലാണ് രസകരമായ കമന്റുമായി ആസിഫ് അലി എത്തിയത്. വൃദ്ധന്‍മാരെ സൂക്ഷിക്കുകയെന്നായിരുന്നു താരത്തിന്റെ കമന്റ്.

ടൊവിനോയും സ്വീകരിച്ചു

ടൊവിനോയും സ്വീകരിച്ചു

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ടൊവിനോ തോമസ്. അതിഥിയായും നായകനായും തിളങ്ങി നില്‍ക്കുന്ന താരത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂക്കയിലെ വേഷത്തിലുള്ള ചിത്രമായിരുന്നു ടൊവിനോ പോസ്റ്റ് ചെയ്തത്. ഇത് പൊളിച്ചെന്നും മറ്റുള്ളവരെക്കൂടി കാണാനായാണ് താന്‍ കാത്തിരിക്കുന്നതെന്നുമായിരുന്നു നീരജ് മാധവിന്റെ കമന്റ്. മറ്റ് താരങ്ങളുടെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായും ടൊവിനോ എത്തുന്നുണ്ട്.

നീരജ് മാധവിന്റെ ചലഞ്ച്

നീരജ് മാധവിന്റെ ചലഞ്ച്

ഇപ്പോഴത്തെ ചലഞ്ച് ഇതാണെന്നും താന്‍ വയസ്സായിക്കഴിഞ്ഞാല്‍ ഇങ്ങനെയായിരിക്കുമെന്നും പറഞ്ഞായിരുന്നു നീരജ് മാധവ് എത്തിയത്. തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് അദ്ദേഹം മറ്റുള്ളവരെ ചലഞ്ച് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്യ ടൊവിനോ ആയിരുന്നു ചലഞ്ച് സ്വീകരിച്ചതായി അറിയിച്ച് ആദ്യമെത്തിയത്. മമ്മൂട്ടിയുടെ ചലഞ്ച് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് പലരും പറഞ്ഞത്.

അന്നും കൊണ്ട് പോവും

അന്നും കൊണ്ട് പോവും

സോഷ്യല്‍ മീഡിയയിലെ ചലഞ്ച് ഏറ്റെടുത്ത് ജയസൂര്യയും എത്തിയിരുന്നു. സരിതയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. അന്നും താന്‍ ഇത് പോലെ എല്ലായിടത്തും കൊണ്ടുപോവുമെന്നും ജയസൂര്യ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമന്റിന് കൈയ്യടിയുമായാണ് ആരാധകരെത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X