മഞ്ജു വാര്യരും ജ്യോതികയും തൂത്തെറിഞ്ഞ ശീലങ്ങള്‍! ഇവര്‍ തമ്മിലുള്ള സൗമ്യം ഇത്! കുറിപ്പ് വൈറല്‍!
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയെക്കുറിച്ച് ചോദിച്ചാല്‍ ആദ്യം വരുന്ന മുഖങ്ങളിലൊന്ന് മഞ്ജു വാര്യരുടേതാണ്. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. ഇടയ്ക്ക് അഭിനയ ജീവിതത്തില്‍ നിന്നും മാറിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയനായികമാരിലൊരാളാണ് ജ്യോതിക. നായികയായി തിളങ്ങി നിന്നിരുന്ന കാലത്തായിരുന്നു താരം സൂര്യയെ വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും മാതൃകാദാമ്പത്യം നയിച്ച് വരികയാണ്.
പതിവ് ശൈലിയിലെ നായിക സങ്കല്‍പ്പങ്ങളെ തൂത്തെറിഞ്ഞ നായികമാരാണ് ഇരുവരും. വളരെ വൈരുദ്ധ്യമായൊരു സാമ്യമാണ് ഇവര്‍ക്കുള്ളതെന്ന് നിഷ പി പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നിഷ പി പ്രിയനായികമാരെക്കുറിച്ച് വാചാലയായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം:-
മഞ്ജു വാരിയർ, ജ്യോതിക. നാൽപ്പതിൽ തൊട്ട നായികമാരെ തല നരപ്പിക്കുന്ന സിനിമ ശീലങ്ങളെ തൂത്തെറിഞ്ഞ സൗത്ത് ഇന്ത്യൻ നായികമാർ ! ഇവരിൽ വളരെ contradictary, ആയൊരു സിമിലാരിറ്റി തോന്നി.

ജ്യോതികയെക്കുറിച്ച്
ജ്യോതിക. Happily married ever after, എന്ന ഒരു സംഗതിയിൽ യാതൊരു വിശ്വാസവും ഇല്ലെന്നു തീർത്തു പറയാൻ സമ്മതിക്കാത്ത മാതൃക ദാമ്പത്യം Beauty tips ചോദിച്ചപ്പോൾ
പുരുഷൻ കൊഞ്ചം സന്തോഷമാ വച്ചിരുക്കാര് ,എന്നു യാതൊരു മടിയും ഇല്ലാതെ തുറന്നു പറയുന്ന സംതൃപ്തയായ ഭാര്യ . ഒരു സന്തോഷകരമായ ദാമ്പത്യം..
സപ്പോർട്ടീവ് ആയൊരു പുരുഷന്റെ സാമീപ്യം അവരെ വെള്ളിത്തിരക്ക് തിരിച്ചു തന്നു. കാട്രിൻ മൊഴിയിലെ പ്രസരിപ്പുള്ള വീട്ടമ്മയിൽ നിന്നും നാച്ചിയാരിലേ വെറി പിടിച്ച പൊലീസുകാരി വരെ.

മഞ്ജു വാര്യരും
മഞ്ജു വാരിയർ, ഏറ്റവും തിളങ്ങി നിൽക്കുന്ന സമയത്തു മാഞ്ഞു പോയ നക്ഷത്രം
ജീവിതത്തിലെ പതിനഞ്ചു വർഷങ്ങൾക്ക് പകരമായി ഒന്നും തന്നെ ബാക്കി ഇല്ലാതെ ജീവിച്ചു തീർത്ത സ്ത്രീ. തകർന്ന മനസും തകർന്ന ദാമ്പത്യവും അതിലേററേ തകർന്ന സമ്പാദ്യവും കൊണ്ട്. അമ്മയല്ലാതെ, ഭാര്യയല്ലാതെ. സമ്പന്നയല്ലാതെ
തന്റെ കഴിവ് മാത്രം മുറുകെ പിടിച്ചു ജീവിതത്തിലേക്കു തിരിച്ചറിയങ്ങിയ സ്ത്രീ.

നിഷ്പ്രഭമാക്കുന്നു
നാല്പത്തിയൊന്നാം വയസിലും ഇന്നവർ ഇരുപതുകാരിയുടെ റോൾ എടുക്കുന്നു..
ഇരുപതുകളിൽ സത്യൻ സാറിന്റെ അമ്മയായി അഭിനയിച്ച കവിയൂർ പൊന്നമ്മമ്മാരുടെ കാലഘട്ടത്തിൽ നിന്ന് മലയാള സിനിമയിലെ നായിക സങ്കല്പങ്ങളെ കൈ പിടിച്ചുയർത്തുന്നു. ചുറ്റുമുള്ള ചെറുപ്പത്തിന്റെ തുടുപ്പുകളെ കല കൊണ്ട് നിഷ്പ്രഭമാക്കുന്നു.

ജീവിതങ്ങളാണ്
രണ്ട് extreme. അവസ്ഥകളിൽ രണ്ട് സ്ത്രീകളുടെ ജീവിതങ്ങളാണ്. Which means.
ഓരോ സ്ത്രീകളിലും ആ കരുത്തുണ്ട്. ഏതു സാഹചര്യത്തിലും പോരാടുന്നവൾക്ക് ഫലമുണ്ട് . വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ കുതിക്കുന്ന ഇത്തരം ഉദാഹരണങ്ങൾ ആണ്. എന്നിലെ സ്ത്രീക്ക് relate. ചെയ്യാൻ പറ്റുന്ന പെൺ മാതൃകകൾ.


Click it and Unblock the Notifications