പൃഥ്വിരാജ് പിന്നെയും രായപ്പനായി!!
ആരുടെയെങ്കിലും നാവില്‍ നിന്ന്/ കീബോര്‍ഡില്‍ നിന്ന് എന്തെങ്കിലും വീഴുന്നതും കാത്തിരിക്കുന്നവരാണ് ഫേസ്ബുക്ക് ജീവികള്‍. പിന്നെ ആ പറഞ്ഞതിനെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമായെല്ലാം ബന്ധിപ്പിക്കാന്‍ കഴിവുള്ള കലാകാരന്മാര്‍ ഇ- ലോകത്തുണ്ട്.
തുടര്‍ച്ചയായി വിജയങ്ങള്‍ നേടി ഫേസ്ബുക്ക് വിമര്‍ശനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന പൃഥ്വിരാജ് സുകുമാരന് മകളുടെ പേര് പാരയായി. പേരിലെ മേനോനാണ് വിഷയം. ഇതോടെ കളിയാക്കി വിളിച്ചിരുന്ന രായപ്പന്‍ എന്ന പേര് വീണ്ടും പൃഥ്വിയുടെ തലയില്‍ വീണിരിക്കുകയാണ്. ഒറ്റവാക്കില്‍ അത് വിശദീകരിക്കാന്‍ കഴിയില്ല. ചിത്രങ്ങള്‍ നോക്കൂ...

പൃഥ്വിരാജ് പിന്നെയും രായപ്പനായി!!
രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദനം' എന്ന ചിത്രത്തില്‍ സുകുമാരന്റെ മകന്‍ എന്ന ലേബലോടെയാണ് പൃഥ്വി സിനിമയിലെത്തിയത്. ഒത്തിരി ചിത്രങ്ങള്‍ ചെയ്യേണ്ടി വന്നു സ്വന്തമായി ഒരു പേര് ഉണ്ടാക്കിയെടുക്കാന്‍

പൃഥ്വിരാജ് പിന്നെയും രായപ്പനായി!!
അങ്ങനെ പൃഥ്വിരാജ് സ്വന്തം പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് 'ക്ലാസ്‌മേറ്റ്‌സ്' പോലുള്ള ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ്. മികച്ച നടന്‍ എന്ന പേര് ലാല്‍ജോസ് ക്ലാസ്‌മേറ്റിസിലൂടെ നേടിക്കൊടുത്തു

പൃഥ്വിരാജ് പിന്നെയും രായപ്പനായി!!
പൃഥ്വി ഒരു കല്യാണം കഴിച്ചതോടെ എല്ലാം അവതാളത്തിലായി. ആരെയും അറിയിക്കാതെ പെട്ടന്നുള്ള ഒരു വിവാഹം. അതിനോട് പ്രതികരിക്കാന്‍ കാരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് പൃഥ്വിയും ഭാര്യ സുപ്രിയയും നല്‍കിയ ഒരു അഭിമുഖത്തില്‍ കേറി പിടിച്ചു. അതോടെ പേരിലെ പൃഥ്വി പോയി, രായപ്പനായി

പൃഥ്വിരാജ് പിന്നെയും രായപ്പനായി!!
പൃഥ്വിരാജിനോട് അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ മാപ്പ് പറയുന്ന കാഴ്ചയാണ് 2012 മുതല്‍ കണ്ടത്. സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, മെമ്മറീസ്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പൃഥ്വി എല്ലാത്തിനോടും പകരം ചോദിച്ചു

പൃഥ്വിരാജ് പിന്നെയും രായപ്പനായി!!
സിനിമകള്‍ ഹിറ്റാകന്‍ തുടങ്ങിയതോടെ സമൂഹത്തിലെ സദാചാരത്തിനെതിരെ പൃഥ്വി ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ഇപ്പോഴും പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്നവരെ കാണുമ്പോള്‍ സഹതാപം തോന്നുമെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ പറഞ്ഞു, അതെ പൃഥ്വി യൂത്ത് ഐക്കണ്‍

പൃഥ്വിരാജ് പിന്നെയും രായപ്പനായി!!
മൂന്ന് നാല് വര്‍ഷത്തെ കഠിനാദ്ധ്വാനം കൊണ്ട് പൃഥ്വിരാജ് ഉണ്ടാക്കിയെടുത്ത പേര്, മകള്‍ക്കൊരു പേരിട്ടതോടെ ഇടിഞ്ഞ് താഴെ വീണു. പേരിനൊപ്പം മേനോന്‍ വന്നതോടെ ജാതിപ്പോരായി. പൃഥ്വി എത്രവിശദീകരിച്ചാലും അത് അംഗീകരിക്കാന്‍ മനസ്സിലാത്തപോലെയാണ് ചിലരുടെ വാദങ്ങള്‍


Click it and Unblock the Notifications