»   » ഐ ഹേറ്റ് നസ്‍റിയ: നസ്‍റിയക്കെതിരെ ഫേസ്ബുക്ക് പേജ്

ഐ ഹേറ്റ് നസ്‍റിയ: നസ്‍റിയക്കെതിരെ ഫേസ്ബുക്ക് പേജ്

Posted By:
Subscribe to Filmibeat Malayalam

അനുദിനം പ്രശസ്തിയിലേയ്ക്കുയരുന്ന നടി നസ്രിയ നസീമിനെതിരെയുള്ള കുപ്രചരണങ്ങളും കൂടിവരുകയാണ്. നസ്രിയയുടെ ഫേസ്ബുക്കില്‍ പ്രൊഫൈലില്‍ത്തന്നെ നടിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പുറമേ ഇപ്പോള്‍ നസ്രിയയ്‌ക്കെതിരെ ഒരു ഫേസ്ബൂക്ക് പേജുതന്നെ നിര്‍മ്മിക്കപ്പെട്ടിരിക്കുകയാണ്.

രൂക്ഷമായ ആക്രമണമാണ് ഈ പേജില്‍ നസ്രിയയ്‌ക്കെതിരെ നടക്കുന്നത്. അഴിഞ്ഞാട്ടക്കാരി, ആഭാസകരമായി വസ്ത്രം ധരിയ്ക്കുന്നവള്‍ എന്നെല്ലാമാണ് ഇതില്‍ നസ്രിയയെ വിശേഷിപ്പിക്കുന്നത്. ഐ ഹേറ്റ് നസ്രിയ നസീം എന്ന പേരിലാണ് പേജ്. മുസ്ലീമായ നസ്രിയ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ ചിലര് പേജില്‍ അഭിപ്രായങ്ങളിടുന്നുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് തന്നെ നസ്രിയ അപമാനമാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

Nazriya Nazim

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ആരാധകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് നസ്രിയയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ആക്രമണം നടത്തുന്നത്.

പലനടിമാരുടെ പേരുകളിലും കള്ളപ്രൊഫൈലുകള്‍ ഫേസ്ബുക്കില്‍ ഉണ്ട്, പക്ഷേ ഒരു നടിയ്‌ക്കെതിരെ ഇത്ര രൂക്ഷമായി ആക്രമണം നടത്താനായി മാത്രം ഒരു പേജ് തുടങ്ങിയിരിക്കുന്നത് ഇതാദ്യമായിട്ടാണ്. ആറായിരത്തിലധികം ലൈക്കുകള്‍ ഇതിനോടകം തന്നെ ഈ പേജിന് ലഭിച്ചിട്ടുണ്ട്.

English summary
A Facebook page created against actress Nazriya Nazim as I Hate Nazriay Nazim.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam