വീട്ടിലെ ഗപ്പി ചത്താലും കുറ്റം ടൊവിനോ തോമസിനാണ്! വിമര്‍ശകര്‍ക്കുള്ള മറുപടി ഇങ്ങനെ! കുറിപ്പ് വൈറല്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ടൊവിനോ തോമസ്. പാബ്ലോ എന്ന തന്റെ കുഞ്ഞന്‍ പട്ടിക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായിി നിരവധി പേരാണ് എത്തിയത്. ടൊവിനോയുടെ സിനിമകള്‍ റിലീസിന് എത്തുമ്പോള്‍ കേരളത്തില്‍ എന്തെങ്കിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമെന്ന കണ്ടെത്തലുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ദ്വയാര്‍ത്ഥത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. പല കമന്റുകള്‍ക്കും താരം നേരിട്ട് മറുപടിയും നല്‍കിയിരുന്നു.

ടൊവിനോ തോമസിനെ ട്രോളാന്‍ എത്തുന്നവര്‍ക്ക് മറുപടി നല്‍കി എത്തിയിരിക്കുകയാണ് സിനിമാപ്രവര്‍ത്തകനായ വിനേഷ് വിശ്വനാഥ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ഒരാളുടെ വളര്‍ച്ചയില്‍ ഉണ്ടാവുന്ന അസൂയയാണ് ഈ പരിഹാസത്തിന് പിന്നില്‍. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

പ്രതിസ്ഥാനത്ത് നിർത്തുക

പ്രതിസ്ഥാനത്ത് നിർത്തുക

മായാനദിയിൽ അഭിനയിച്ച് നദികൾ മുഴുവൻ വെള്ളം കേറി, കൽക്കിയിൽ അഭിനയിച്ച് പോലീസുകാർക്ക് ഇപ്പൊ പണിയായി, വൈറസിൽ അഭിനയിച്ച് നാട് മുഴുവൻ വൈറസാണ്, തീവണ്ടിയിൽ അഭിനയിച്ച് തീവണ്ടി സർവീസ് നിന്നു എന്നൊക്കെയാണ്. അതേ, മതവൈദികന്മാർ നുണ പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്ന വീഡിയോകൾ കളിയാക്കി ഷെയർ ചെയ്യുന്ന അതേ മലയാളികളിൽ ഒരു വിഭാഗത്തിന്റെ മറ്റൊരു വിനോദം. ഒന്നും ചെയ്യാത്ത ഒരുത്തനെ പ്രതിസ്ഥാനത്ത് നിർത്തുക.

ഫ്ളഡ് സ്റ്റാര്‍ എന്ന വിളി

ഫ്ളഡ് സ്റ്റാര്‍ എന്ന വിളി

ആദ്യം പ്രളയം വന്നപ്പോ തിരുവനന്തപുരം വിമൻസ് കോളേജിൽ വോളന്റിയർ വർക്കിന്‌ നിന്ന ഒരുദിവസമാണ് വിശ്രമവേളയിൽ ഫോണ്‍ എടുത്തപ്പോ ടോവിനോ ഒരു ക്യാമ്പിൽ ജോലി ചെയ്യുന്ന ഫോട്ടോ കണ്ടത്. ആ ഒരു നിമിഷത്തിൽ, എന്ത് ചെയ്യാൻ മനസുണ്ടായിരുന്ന മൊമെന്റിൽ അത് തന്ന ആവേശം നല്ല വലുതായിരുന്നു. പ്രളയം ഒക്കെ കഴിഞ്ഞ് ആ സമയത്ത് ആ ഏരിയയിൽ കാണാത്ത സാരന്മാരുടെ "ഇവനെന്തൊരു ഷോയാരുന്നടെ" ഓഡിറ്റിങ് സെക്ഷനുകളിലും ഇരുന്ന് അവിയേണ്ടിവന്നിട്ടുണ്ട്. ആ സമയത്ത് 5 പൈസയുടെ ഉപയോഗം കാണിക്കാത്ത ഫ്രാസ്ട്രേഷൻ ഗ്രൂപ്പുകാർ തുടങ്ങിവച്ചതാണ് "flood star" എന്ന വിളി.

ചാവാതെ നോക്കണം

ചാവാതെ നോക്കണം

ഇന്നിപ്പോ എന്ത് നടന്നാലും കുറ്റം ടോവിനോക്കാണ്. ഫ്രിഡ്ജിന്ന് വെള്ളം എടുത്തിട്ട് തിരിയുമ്പോ കാലിന്റെ ചെറുവിരൽ വല്ലടത്തും ഇടിച്ചാൽ ടോവിനോക്ക് ചെറുവിരൽ ഉള്ളതുകൊണ്ടാണെന്നുപറയും. വീട്ടിൽ വളർത്തുന്ന ഗപ്പി ഒക്കെ ചാവാതെ നോക്കണം കാര്യം ഗപ്പി എന്നൊരു പടത്തിൽ അഭിനയിച്ചതുകൊണ്ട് അതും അങ്ങേരുടെ തലയിലാവും. ഗോദയിൽ കയറുന്ന ഫയൽവാന്മാർ കാലുതെറ്റി വീഴാതെയൊക്കെ നോക്കുക. ഗോദ എന്നൊരു പടത്തിലും അദ്ദേഹം അഭിനയിച്ചു. അതും ഇവന്മാർ അങ്ങേരുടെ തലയിൽ കൊണ്ടുവെക്കും.

വളരുന്നതിന്റെ കണ്ണുകടി

വളരുന്നതിന്റെ കണ്ണുകടി

മറഡോണക്ക് ഇനി വല്ല പരിക്കോ, അങ്ങേരിനി വല്ല പെനാൽറ്റിയോ മിസ് ചെയ്താൽ ആ കുറ്റവും ഇന്നാട്ടിൽ ഇരിക്കുന്ന ടോവിനോ തോമസിനായിരിക്കും.
ഇത്, ഒരുത്തൻ വളരുന്നതിന്റെ കണ്ണുകടി ആണോ അതോ നെപ്പോട്ടിസത്തിൽ ഊന്നിയ ഫാൻബോയ് ചിന്തകളുടെ ശാപമാണോ എന്നറിയില്ല. ട്രോൾ എന്നത് ഫ്രാസ്ട്രേഷൻ അഥവാ നല്ല ഒന്നാന്തരം കൃമികടി തീർക്കാനുള്ള ഒരു ഉപാധി ആയിക്കഴിഞ്ഞു. ചെമ്പൻ വിനോദിന്റെ വിവാഹത്തിന് ടോവിനോ കൊടുത്ത ആശംസ പോലും ഈ വിധത്തിൽ ക്രൂരമായി വ്യാഖ്യാനിക്കപ്പെട്ടു എന്നോർക്കുക.

രണ്ടടി മാറി നിക്ക്

രണ്ടടി മാറി നിക്ക്

"ഇതൊക്കെ തമാശയല്ലേ, അങ്ങനെ കണ്ടുകൂടെ" എന്ന കമന്റുമായി വരുന്ന നിഷ്കളങ്കമക്കളൊക്കെ രണ്ടടി മാറി നിക്ക്. ഒരു സ്ഥിരം പുരുഷവാദം തന്നെയാണ്, എന്നാലും കമന്റുകൾ കാണുമ്പോൾ പറയാതിരിക്കാൻ തോന്നുന്നില്ല. ഇതൊരു തമാശയായി തന്നെ കാണണം എന്ന് പറയുന്നവർ ഇസ്ഥാനത്ത് ഒരു നടി ആയിരുന്നെങ്കിൽ എന്താവും സംഭവിക്കുക എന്ന് ആലോചിക്കുക. അവരുടെ തെറി വിതറിയ പ്രതികരണങ്ങൾ പോലും മാനസിക വശങ്ങൾ പറഞ്ഞു ന്യായീകരിക്കപ്പെട്ടേക്കാം (which is actually a fact). അക്രമിക്കപ്പെടുന്നത് ഒരു പുരുഷൻ ആവുമ്പോൾ എന്തിന് ഇത്തരം വിഷയങ്ങൾ normalise ചെയ്യപ്പെടുന്നു ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X