നമ്മളൊക്കെ മനുഷ്യരല്ലേ...!! ഇതാണ് പ്രണവ് മോഹൻലാൽ, വർഷങ്ങൾക്കു മുമ്പുളള അനുഭവകഥ..
സുഹൃത്ത് ചെന്നൈയിൽ പോയപ്പോൾ തന്റെ പേഴ്സ് അവിടെ വച്ച് നഷ്ടപ്പെട്ട് പോയിരുന്നു.
താരജാഡ അൽപം പോലും സ്പർശിക്കാത്ത താരമാണ് പ്രണവ് മോഹൻലാൽ. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ പ്രണവിന്റെ ഈ സിമ്പിൾ സിറ്റിയെ കുറിച്ചുള്ള പല കഥകളും പുറത്തു വന്നിട്ടുണ്ട്. നിലത്ത് കിടന്ന് ഉറങ്ങാനോ നിലത്തിരുന്ന് ഭക്ഷണം കഴിക്കാനോ പ്രണവിന് ഒരു മടിയുമില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രണവിന്റെ മനഷ്യത്വം വെളിവാക്കുന്ന ഒരു സംഭവമാണ്. തന്റെ സുഹൃത്തിനുണ്ടായ അനുഭവ കഥയാണ് ഇയാൾ വിവരിച്ചിരിക്കുന്നത്.

സുഹൃത്ത് ചെന്നൈയിൽ പോയപ്പോൾ തന്റെ പേഴ്സ് അവിടെ വച്ച് നഷ്ടപ്പെട്ട് പോയിരുന്നു. ആവിടെ ആകെ പെട്ട അവസ്ഥയായിരുന്നു. അവിന്റെ വെപ്രാളം കണ്ടിട്ട് ഒരു ചുരുണ്ട മുടിയുള്ള മെലിഞ്ഞ യുവാവ് അവന്റെ അടുത്തേയ്ക്ക് എത്തുകയായിരുന്നു. അവനോട് കാര്യം ചോദിച്ചു. ശേഷേ യാത്രയ്ക്ക് ആവശ്യമായ പണം നൽകുകയും ചെയ്തു.
തിരിച്ചെത്തിയതിനു ശേഷം പണം മടക്കി നൽകാനുളള അക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ നമ്മളൊക്കെ മനുഷ്യർ അല്ലേ ചേട്ട, അതിന്റെ ഒരു ആവശ്യമില്ലെന്ന് പറഞ്ഞ് ആ ചെറുപ്പക്കാരൻ നടന്നു പോകുകയായിരുന്നു. എന്നാൽ അന്ന് അവന് ആ ചെറുപ്പക്കാരൻ ആരാണെന്ന് മനസ്സിലായിരുന്നില്ല. വർഷങ്ങൾക്ക ശേഷം പ്രണവ് മോഹൻലാലിന്റെ ചിത്രം കണ്ടപ്പോഴാണ് ആരാണെന്ന് മനസ്സിലായതെന്ന് ആ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.


Click it and Unblock the Notifications











