twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിമ്പോളിസത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പോത്തനിസം

    By അനില്‍
    |

    നിവിമ്പോളിസം എന്താണ് എന്ന് അറിയില്ലേ? മോഹന്‍ലാല്‍ വിളിച്ചിട്ട് നിവിന്‍ പോളി ഫോണ്‍ എടുത്തില്ല എന്ന വിവാദത്തെത്തുടര്‍ന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പ്രയോഗമാണിത്. സംഗതി മറ്റൊന്നുമല്ല, നിവിന്‍ പോളിയുടെ ധൈര്യം, ഗട്ട്‌സ്, സൂപ്പര്‍താരങ്ങള്‍ വിളിച്ചാല്‍ വിളിപ്പുറത്ത് പോകേണ്ടവരല്ല യുവനടന്മാര്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വാഴ്ത്തിയുള്ള പോസ്റ്റുകളും എതിര്‍വാദങ്ങളുമായിരുന്നു നിവിന്‍ പോളിസം അഥവാ നിവിമ്പോളിസത്തിന്റെ പ്രത്യേകത.

    എന്നാല്‍ നിവിന്‍ പോളി തെറ്റുകാരനല്ല എന്ന് വിശദീകരിച്ച് സാക്ഷാല്‍ മോഹന്‍ ലാല്‍ തന്നെ രംഗത്തുവന്നതോടെ സംഭവം ഒതുങ്ങി. നേരത്തെ മോഹന്‍ ലാല്‍ സാറിനെ ഭയങ്കര ബഹുമാനമാണ് എന്ന് നിവിന്‍ പോളിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ, മലയാള സിനിമയിലെ സീനിയര്‍ നടനായ പ്രതാപ് പോത്തനാണ് ന്യൂ ജനറേഷന്‍ പിള്ളേരെക്കൊണ്ട് പുലിവാല് പിടിച്ചിരിക്കുന്നത്.

    pratap pothen

    ആഷിക് അബുവിന്റെ പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിനെക്കുറിച്ച് ഇട്ട പോസ്റ്റില്‍ എതിര്‍ അഭിപ്രായമിട്ട ആളുകളെയാണ് പ്രതാപ് പോത്തന്‍ തെറിയഭിഷേകം നടത്തിയത്. ദേഷ്യം അടക്കാനാവാതെ കമന്റിട്ടവരില്‍ ഒരാളുടെ അച്ഛന് വരെ വിളിക്കുന്നുണ്ട് പ്രതാപ് പോത്തന്‍. പോരേ പൂരം. പ്രതാപ് പോതത്‌നെ വിമര്‍ശിച്ചും കളിയാക്കിയും ഗ്രൂപ്പുകള്‍ എത്രയെണ്ണമാണ് പൊട്ടിമുളച്ചത്.

    പൊത്തിറച്ചി മുതല്‍ പോത്തന്‍വാവ ചിത്രത്തിന്റെ പോസ്റ്റര്‍ വരെ ഇപ്പോള്‍ പ്രതാപ് പോത്തന്റെ പേരിലാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. പോത്തനിസം എന്നൊരു പ്രയോഗം തന്നെ ഓണ്‍ലൈന്‍ ലോകത്ത് പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. തകരയിലെ നായകവേഷത്തെ ഉജ്വലമാക്കിയ പ്രതാപ് പോത്തന്‍ ആഷിക് അബു ചിത്രമായ 22 എഫ് കെ, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വന്‍ തിരിച്ചുവരവാണ് സിനിമയില്‍ നടത്തിയത്.

    English summary
    After Nivin Pauly, Prathap Pothen is the main character in Facebook controversy from Malayalam Cinema. 
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X