»   »  സത്യം പറഞ്ഞാ നിങ്ങ ശരിക്കും ഞെട്ടിച്ചുവെന്ന് അജു വര്‍ഗീസ്, കാര്യമെന്താണെന്നറിയേണ്ടേ???

സത്യം പറഞ്ഞാ നിങ്ങ ശരിക്കും ഞെട്ടിച്ചുവെന്ന് അജു വര്‍ഗീസ്, കാര്യമെന്താണെന്നറിയേണ്ടേ???

Posted By: Nihara
Subscribe to Filmibeat Malayalam

സൂപ്പര്‍ താരങ്ങളില്ലാതെയും സിനിമ വിജയിപ്പിക്കാമെന്ന് തെളിയിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഡബിള്‍ ബാരല്‍, ആമേന്‍, തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ലിജോ സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്.

പരീക്ഷണ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ട് ലിജോ ജോസ്. പ്രമുഖ താരങ്ങളെയൊന്നും ഉള്‍പ്പെടുത്താതെ നവാഗതരെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. പ്രമുഖരടക്കം ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചിത്രം കണ്ട അജു വര്‍ഗീസും ഫേസ്ബുക്ക് പേജില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

നന്നായി സുഖിച്ചു

പെപ്പെയും, കുഞ്ഞുട്ടിയും, പോർക്ക് വർക്കിയും, ഭീമനും, രവിയും, രാജനും, SI ശാഹുൽ ഹമീദ് അങ്ങനെ സിനിമയിൽ പുതിയതായി വന്ന എല്ലാവരും സത്യം പറഞ്ഞാൽ ഞെട്ടിച്ചു കളഞ്ഞു. ഇത്രേ അഭിനേതാക്കള്‍ തകർത്തഭിനയിച്ച ഒരു പുതുമുഖ ചിത്രം ഞാൻ ആദ്യം ആയി ആണ് കാണുന്നത്. ഓരോരുത്തർക്കായി എന്റെ ആത്മാർത്ഥമായ ആശംസകളും അഭിനന്ദനങ്ങളും.

നമിച്ചു, വിസ്മയിപ്പിച്ചു

ഒരു നാടിന്റെ ആത്മാവ് നന്നായി അറിയാവുന്ന ജീവിത അനുഭവങ്ങൾ നിറഞ്ഞ ആൾക്ക് മാത്രമേ ഇത് എഴുതാൻ പറ്റു, കാര്യം ഇതിൽ പറഞ്ഞതെല്ലാം ചെമ്പൻ ചേട്ടൻ ഞങ്ങളോട് പറഞ്ഞ അങ്കമാലിയിലെ യഥാർത്ഥ കഥകൾ ആണ്, ഇനിയും പ്രതീക്ഷിക്കുന്നു ഏട്ടാ താങ്കളുടെ അനുഭവങ്ങൾ സിനിമകൾ ആയി കാണാൻ. കൂടെ ഒരുപാട് സന്തോഷവും; താങ്കൾ കണ്ട ആ സ്വപ്നം നല്ല നിലയിൽ വിജയിച്ചു കാണുമ്പോൾ.

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥ

പരീക്ഷണ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്കെത്തിയത്. അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും ഒരു കൈ നോക്കാനൊരുങ്ങി ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.

സൂപ്പര്‍താരങ്ങളില്ലാതെയും സിനിമ എടുക്കാം

നായകനു നായികയും വില്ലനുമുള്‍പ്പടെ 86 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. പ്രമുഖ താരങ്ങളെ ഉല്‍പ്പെടുത്താതെയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ സിനിമ ചെയ്യാമെന്ന് ലിജോ തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Aju Varghese facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam