»   » വിഷുക്കണിയുമായി മോഹന്‍ലാല്‍, ലൊക്കേഷനില്‍ സദ്യയുണ്ണുന്ന മമ്മൂട്ടി, താരങ്ങളുടെ ആഘോഷം !!

വിഷുക്കണിയുമായി മോഹന്‍ലാല്‍, ലൊക്കേഷനില്‍ സദ്യയുണ്ണുന്ന മമ്മൂട്ടി, താരങ്ങളുടെ ആഘോഷം !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരങ്ങളും ആഘോഷത്തിലാണ്. മലയാള വര്‍ഷാരംഭവും ദു:ഖവെള്ളിയും വിഷുവും ഒരുമിച്ചു വന്ന ദിനത്തില്‍ പ്രേക്ഷകര്‍ക്ക് ആശംസയുമായി പ്രധാന താരങ്ങളെല്ലാം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൊക്കേഷനിലും വീട്ടിലുമെല്ലാമായി വിഷു ആഘോഷിക്കുന്ന തിരക്കിലാണ് .

ലോകമെങ്ങുമുള്ള മലയാളികള്‍ മലയാള പുതുവര്‍ഷവും വിഷുവും ആഘോഷിക്കുന്നതിനിടയില്‍ ആരാധകര്‍ക്ക് സന്ദേശവുമായി താരങ്ങളെല്ലാം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങളുടെ വിഷു ആഘോഷത്തെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ..

വിഷുക്കണിയുമായി മോഹന്‍ലാല്‍

തൂവെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ് വിഷുക്കണിയുമൊരുക്കിയിരിക്കുന്ന ചിത്രത്തോടൊപ്പമാണ് മോഹന്‍ലാല്‍ ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്കും കമന്റും പോസ്റ്റ് ചെയ്തിട്ടുള്ളത്.

ലൊക്കേഷനില്‍ സദ്യയുണ്ണുന്ന മമ്മൂട്ടി

ലൊക്കേഷനില്‍ സദ്യയുണ്ണുന്നതിനിടെയാണ് ഫേസ് ബുക്ക് ലൈവിലൂടെ വിഷു ആശംസയുമായി മമ്മൂട്ടി എത്തിയിട്ടുള്ളത്. ഗ്രേറ്റ് ഫാദറും പുത്തന്‍പണവും പ്രേക്ഷകര്‍ ഏറ്റെടുത്തതിനുള്ള നന്ദിയും താരം പ്രകടിപ്പിക്കുന്നുണ്ട്.

ആശംസയുമായി ഇന്ദ്രജിത്ത്, ജയസൂര്യ...

വിഷു ആശംസകള്‍ നേര്‍ന്ന് ജയസൂര്യ, ഇന്ദ്രജിത്ത്, ലിസി , മഞ്ജു വാര്യര്‍, വിനയ് ഫോര്‍ട്ട്, വിനു മോഹന്‍, ആശ ശരത്ത്, സരയു മോഹന്‍ എന്നിവരും ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

ആശംസയുമായി പ്രണയം താരങ്ങളും

പ്രമുഖ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന പ്രണയം സീരിയലിലെ നായകനായ ശ്രിനിഷ് അരവിന്ദും ഫേസ് ബുക്കിലൂടെ ആരാധകര്‍ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. നായികയുമൊത്ത് കൊന്നപ്പൂ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആശംസയുമായി ആശാ ശരത്തും

കണിക്കൊന്നയും കൈനീട്ടവും മാധുര്യമാർന്ന കുറച്ചേറെ ഓർമ്മകളും സമ്മാനിച്ചുകൊണ്ട് വീണ്ടുമൊരു വിഷുക്കാലം കൂടി...ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നിൻകിരണങ്ങൾ കണികണ്ടുണർന്നു, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പുതുവർഷത്തെ നിറഞ്ഞമനസ്സോടെ സ്വാഗതം ചെയ്യാൻ ജഗദീശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന ആശംസിക്കുന്നുവെന്നാണ് ആശാ ശരത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ലവകുശനോടൊപ്പം വിഷു ആഘോഷിച്ച് ബിജു മേനോന്‍

നീരജ് മാധവിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമായ ലവകുശ ടീമിനോടൊപ്പമാണ് ബിജു മേനോന്‍ ഇത്തവണത്തെ വിഷു ആഘോഷിക്കുന്നത്.

English summary
Mohanlal, mammootty and other stars posted vishu wishes to their facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam