»   » ഇനിയൊരിക്കലും അത് ആവര്‍ത്തിക്കില്ല!!! തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞ് പൃഥ്വിരാജ്!!!

ഇനിയൊരിക്കലും അത് ആവര്‍ത്തിക്കില്ല!!! തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞ് പൃഥ്വിരാജ്!!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവ നടി ആക്രമിക്കപ്പട്ടതിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലെ താരങ്ങളുടെ പ്രതികരണങ്ങള്‍ അനുദിനം വാര്‍ത്തകളില്‍ നിറയുകയാണ്. ഇതിനിടെ സിനിമകളില്‍ നിന്ന് സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളും സ്ത്രീകളെ അധിക്ഷേപിക്കുന്ന രംഗങ്ങളും ഒഴിവാക്കണമെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തമായ നിലപാടുമായി അധികമാരും രംഗത്ത് വന്നില്ല. പ്രത്യകിച്ചും സൂപ്പര്‍ താരങ്ങള്‍.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമനാകുകയാണ് പൃഥ്വിരാജ്. ഇനി തന്റെ ചിത്രങ്ങളില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളോ സ്ത്രീകളെ അവഹേളിക്കുന്ന രംഗങ്ങളോ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. മാത്രമല്ല മുന്‍കാല ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നതിന് അദ്ദേഹം മാപ്പും പറഞ്ഞു. 'ധൈര്യം' എന്നര്‍ത്ഥം വരുന്ന കറേജ് എന്ന തലവാചകത്തില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളോ സ്ത്രീത്വത്തെ അവഹേളിക്കുന്ന രംഗങ്ങളോ തന്റെ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ പൃഥ്വി മുന്‍കാലങ്ങളില്‍ തന്റെ ചിത്രങ്ങളില്‍ വന്ന് പോയ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മാപ്പും പറഞ്ഞു. ഇനിയൊരിക്കലും ആ തെറ്റ് താന്‍ ആവര്‍ത്തിക്കില്ലെന്നും പൃഥ്വി പറഞ്ഞു. സ്ത്രീത്വത്തിന്റെ പ്രത്യേകതകള്‍ മനോഹരമായി അവതരിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ സിനിമകളില്‍ സ്ത്രീ വിരുദ്ധത ആഘോഷിക്കാന്‍ ഇനിയൊരിക്കലും താന്‍ അനുവദിക്കില്ല. താന്‍ ഒരു നടനാണ്, ഇതാണ് തന്റെ ക്രാഫ്റ്റ്. സദാചാര ബോധമില്ലാത്ത കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ ഇനിയും താന്‍ ചെയ്യും. പക്ഷെ അത്തരം കഥാപാത്രങ്ങളെ വാഴ്ത്താനോ ന്യായീകിരിക്കാനോ ഒരിക്കലും താന്‍ അനുവദിക്കില്ലെന്നും പൃഥ്വി തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

സ്ത്രീത്വത്തെ അവഹേളിക്കുന്ന പരാമര്‍ശനങ്ങള്‍ സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ ഇനി പറയില്ല. പക്വതയില്ലാത്ത തന്റെ പ്രായത്തിലെ തിരഞ്ഞെടുപ്പായിരുന്നു അത്തരം സിനിമകള്‍. അവ നേടിത്തന്ന ഓരോ കൈയടിക്കും താന്‍ തല കുനിക്കുന്നതായി പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തന്റെ ജീവിതത്തില്‍ അസാധാരണമായ ധൈര്യ കാണിച്ച സ്ത്രീകളെ കുറിച്ച് പരമാര്‍ശിച്ചുകൊണ്ട് പൃഥ്വിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. പെട്ടന്നൊരു ദിനം താളം തെറ്റിയ ജീവിതത്തില്‍ രണ്ട് മക്കളെ വളര്‍ത്തി വലുതാക്കിയ അമ്മ, അനസ്‌തേഷ്യ പോലും ഇല്ലാതെ പ്രവസവത്തിന് വിധേയായ ഭാര്യ, ഇവര്‍ക്ക് ശേഷം തന്റെ സഹപ്രവര്‍ത്തകയുടെ ധൈര്യത്തിന് സാക്ഷിയായതിനേക്കുറിച്ചും പൃഥ്വി പറയുന്നു. കോടിക്കണക്കിന് ആളുകള്‍ പറയാന്‍ മടിച്ച കാര്യമാണ് തന്റെ സുഹൃത്ത് ഇവിടെ പറഞ്ഞതെന്നും പൃഥ്വി പറഞ്ഞു.

നടിയുടെ ധീരതയെ പ്രകീര്‍ത്തിച്ച പൃഥ്വി നടിയുടെ ധീരതയ്ക്ക് മുന്നില്‍ എഴിന്നേറ്റ് നിന്ന് കൈയടിക്കണമെന്നും തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. തന്റെ ജീവിതം ഇനി സൂക്ഷമ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുമെന്നറിഞ്ഞിട്ടും തന്റെ ജോലിയിലേക്ക് തിരിച്ചു വരാന്‍ നടി തീരുമാനിച്ചിരിക്കുകയാണ്. നിരവധിപ്പേര്‍ക്ക് മാതൃകയും വഴികാട്ടുന്ന വെളിച്ചവുമാണ് നടിയുടെ ആ തീരുമാനമെന്നും പൃഥ്വി തന്റെ കുറിപ്പില്‍ പറഞ്ഞു.

എല്ലാവരും ആരിധാക്കുന്ന പൃഥ്വിരാജ് ഇപ്പോള്‍ തന്റെ സലഹപ്രവര്‍ത്തകയും സുഹൃത്തുമായ നടിയുടെ ആരാധകനാണ്. തനിക്ക് നേരിട്ട ദുരനുഭവത്തോട് പ്രതികരിക്കാന്‍ നടി കാണിച്ച ധൈര്യമാണ് പൃഥ്വിയെ നടിയുടെ ആരാധകനാക്കിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വി അവസാനിപ്പാക്കുന്നത് ഞാന്‍ നിന്റെ ആരാധകനാണ് എന്ന വാചകത്തോടെയാണ്. ഈ സംഭവത്തിന് ശേഷം പൃഥ്വിയുടെ ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്.

പൃഥ്വിയെ ഏറെ സ്വാധീനിച്ച സ്ത്രീ തന്റെ അമ്മയാണെന്ന് പല അഭിമുഖങ്ങളിലും പൃഥ്വി പറഞ്ഞിട്ടുണ്ട്. അച്ഛന്റെ മരണത്തിന് ശേഷം തന്നേയും ജ്യേഷ്ഠനേയും വളര്‍ത്തിയ അമ്മയുടെ ധൈര്യം കണ്ടാണ് താന്‍ വളര്‍ന്നത്. ആ അമ്മയില്‍ നിന്ന്, കുഞ്ഞിന് ജന്മം നല്‍കാന്‍ നല്‍കാന്‍ അനസ്‌തേഷ്യയുടെ സഹായം പോലുമില്ലാതെ ഭാര്യ അനുഭവിച്ച 40 മണിക്കൂര്‍ വേദനയില്‍ നിന്ന താന്‍ മനസിലാക്കിയ യാഥാര്‍ത്ഥ്യം പൃഥ്വി പങ്കുവയ്ക്കുന്നുണ്ട്. ഒരു സ്ത്രീയുടെ അഭാവത്തില്‍ താന്‍ എത്ര ദുര്‍ബലനാണെന്ന തിരിച്ചറിവായിരുന്നു അത്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Prithvi apologies for the films he have been acted that celebrated misogyny. NEVER AGAIN..never again will I let disrespect for women be celebrated in my movies, he said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X