ദുൽഖറും പൃഥ്വിയും 6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്, മോട്ടോർ വാഹന വകുപ്പ് !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും ദുൽഖറും. ഇരുവരും വാഹന പ്രേമികൾ കൂടിയാണ്. ഇത് താരങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം പൃഥ്വിരാജിന്റേയും ദുൽഖറിന്റേയും മത്സര കാറോട്ട മത്സരമാണ്. കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിലാണ് ഇരു താരങ്ങളുടെ തങ്ങളുടെ കാറുകളുമായി നിരത്തിലിറങ്ങിയത്. താരങ്ങളുടെ കാറോട്ട മത്സരത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. താരങ്ങൾ മോട്ടോർ വാഹന വകുപ്പ് വേഗ പരിധി ലംഘിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു,

dulquer-prithviraj

എറണാകുളം- കോട്ടയം റൂട്ടിൽ മത്സരയോട്ടം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. താരങ്ങൾ റോഡരുകിലെ സിസി ടിവി കാമറകൾ പരിശോധിച്ചാണ് മോട്ടോർ വാഹന വകുപ്പ് വേഗ പരിധി ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. പാലാ റോഡ‍ിലെ കൊട്ടാരമുറ്റം, കുമ്മന്നൂർ എന്നീ സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സിസി ടിവി ക്യാമറ ദൃശ്യങ്ങളാണ് വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചത്.

വൈകിട്ട് 6.5-ന് ആണ് കൊട്ടാരമുറ്റത്ത് കാറുകളെത്തിയത്. 6.14- ന് കുമ്മന്നൂർ ജംഗ്ഷനിലെത്തി. അതായത് ആറു കിലോമീറ്റർ പിന്നിടാൻ 9 മിനിട്ടാണെടുത്തത്. ഈ ദൂരം പിന്നിടാൻ ഇതേ സമയം തന്നെയാണ് ഗൂഗിൾ മാപ്പിലും കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് താരങ്ങൾ വേഗപരിധി ലംഘിച്ചില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
അതേസമയം സിസി ടിവി കാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഇരുവരും വേഗപരിധ ലംഘിച്ചോയെന്ന് പറയാനാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. സ്പോർട്സ് കാറുകളായതിനാൽ ഇവയുടെ ശബ്ദം കേട്ട് അമിത വേഗമായി തെറ്റിദ്ധരിക്കാനിടയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്.

താരങ്ങളുടെ കാർ റൈസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൃഥ്വി തന്റെ കറുത്ത നിറത്തിലുള്ള ലിംബോർഗിയുമായിട്ടാണ് എത്തിയത്. ദുൽഖർ സൽമാന്റെ പോർഷെയും. ഇവരുടെ മുഖങ്ങൾ വീഡിയോയിൽ കാണുന്നില്ലെങ്കിലും കാറുകൾ കാണാൻ കഴിയുമായിരുന്നു. കാറോട്ട മത്സരത്തിന്റെ വീഡിയോയും സോോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിക്കുന്നതായും വിഡിയോയിൽ കാണാം. നിരവധി കമന്റുകളാണ് താരങ്ങളുടെ വീഡിയോയ്ക്ക് ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X