പ്രണവ് മോഹന്‍ലാലിന്റെ ഇഷ്ടങ്ങളും വ്യത്യസ്തമാണ്
പ്രണവ് മോഹന്‍ലാല്‍, ഒരെത്തും പിടിയും കിട്ടാത്ത വ്യക്തിത്വം. പ്രേക്ഷകര്‍ക്ക് പോട്ടെ പിതാവായ മോഹന്‍ലാലിന് പോലും ചിലനേരം മകനെ ഒരു പിടിത്തവുമില്ല. പ്രണവിന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളുമൊക്കെ എന്നും വ്യത്യസ്തമാണ്. വളര്‍ന്ന സാഹചര്യത്തിനും ഇഷ്ടങ്ങള്‍ക്കും തമ്മില്‍ പലപ്പോഴും യാതൊരു ബന്ധവുമില്ല. സിനിമയില്‍ വരുന്നുണ്ടോ വരുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രണവൊരിക്കലും പ്രതികരിച്ചിട്ടില്ല.
മോഹന്‍ലാല്‍ വഴി വന്നേക്കാം എന്ന സൂചന ലഭിച്ചെങ്കിലും അതില്‍ വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. അയാള്‍ക്ക് താത്പര്യം മറ്റു പലതിലുമാണെന്ന് ഒരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൃഷിയിലും എഴുത്തിലും ഫോട്ടോഗ്രാഫിയിലും..അങ്ങനെ അറങ്ങനെ..അച്ഛനെ പോലെ പോയകാലത്തോടും പഴമയോടും പ്രണവിനും എന്നും ബഹുമാനവും ഒരിഷ്ടവുമുണ്ട്.

എഗ്മോറിലെ 64 കാസ മാജര്‍ റോഡിലാണ് പ്രണവിപ്പോള്‍ താമസിക്കുന്നതെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലൂടെയാണ് അറിഞ്ഞത്. അവിടെ തമിഴകത്തെ പേരുകേട്ട നിര്‍മാതാവും പ്രണവിന്റെ മുത്തച്ഛനുമായ ബാലാജിയുടെ കാലത്തുള്ള ഒരു ഫഌറ്റിലാണ് താമസം. പഴയതെങ്കിലും മനോഹരമായ ഫഌറ്റ്. ചുവരിലെ പെയിന്റിങ്ങുകളും ആന്റിക്കുകളും പുസ്തകറാക്കും..മനോഹരമായ കാഴ്ച.
ഫോടോഗ്രാഫിയോട് മകന് താത്പര്യമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പ്രണവ് ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സില്‍ ഫിലോസഫിയ്ക്ക് പഠിക്കുന്ന കാലത്തെടുത്ത കുറേ ഫോട്ടോകളുണ്ട്. താടിയും മുടിയും നീട്ടിവളര്‍ത്തി നാഗസന്യാസിയുടെ രൂപത്തില്‍.

പ്രണവ് ക്യാമറയില്‍ പകര്‍ത്തിയ മനോഹരമായ കുറേ ഫോട്ടോകള്‍ ഉണ്ടത്രെ. ഫിലോസിഫിയും കവിതയും പറയുന്ന ഫോട്ടോകള്‍. ഫോട്ടോഗ്രഫിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് താത്പര്യമുണ്ട്, പക്ഷെ യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു മറുപടി. ഇടയ്ക്ക് പഠനം നിര്‍ത്തിവച്ച് യാത്ര തിരിച്ചതാണ് പ്രണവ്. ഹിമാലയത്തിലും ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും മറ്റും. യാത്രകളോടെന്നും പ്രണയമാണ് താരപുത്രന്.
അതിലും കൗതുകമായി തോന്നിയത്, കാക്കി നിറമുള്ള പഴയ ജീന്‍സും ചാരനിറമുള്ള ഒരു ടീഷര്‍ട്ടുമായിരുന്നു പ്രണവിന്റെ വേഷം. കുറച്ച് നല്ല ഫോട്ടോകള്‍ എടുക്കാന്‍ ഒരു ജോഡി നല്ല വസ്ത്രം കരുതിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഈ ഒരു ജോഡി മാത്രമേയുള്ളൂ എന്നായിരുന്നത്രെ പ്രണവിന്റെ മറുപടി. അതിനെ ഒന്നുകൂടെ ഉറപ്പിക്കാന്‍ പാന്റിന്റെ കീറിയ ഭാഗം കാണിച്ചുകൊടുക്കുകയും ചെയ്തത്രെ!


Click it and Unblock the Notifications











