»   » മുരളി ഗോപിയും ഫഹദും ഒന്നിയ്ക്കുന്നു

മുരളി ഗോപിയും ഫഹദും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും വീണ്ടും ഒന്നിയ്ക്കുന്നു. അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെ പ്രശസ്തനായ തിരക്കഥാകൃത്ത് ബി ജെയന്‍മോഹന്റെ തിരക്കഥയിലാണ് അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമൊരുക്കുന്നത്.

മുരളി ഗോപിയും ഫഹദ് ഫാസിലുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ആയിരിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്റെ പേരോ മറ്റോ വിവരങ്ങളോ ലഭ്യമല്ല.

Fahad Fazil

ജൂലൈ പതിനഞ്ചിന് മൈസൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക. ഭരത് ഗോപിയുടെ മകനായ മുരളി ഗോപി മലയാള സിനിമയിലെ മാറ്റിവെയ്ക്കാനാവാത്ത ഒരാളായി മാറുകയാണ്. ചെറിയ കഥാപാത്രങ്ങളിലൂടെയാണ് മുരളി സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ചത്. എന്നാല്‍ അച്ഛന്‍ മകന്‍ തന്നെയാണ് താനെന്ന് തെളിയിക്കുന്ന തരത്തിലാണ് മുരളിയുടെ പുതിയ മുന്നേറ്റങ്ങള്‍.

ഇതിനിെട ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫറ്റ് എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്തിനെ നായകനാക്കി ഒരുക്കുന്ന കാഞ്ചിയെന്ന ചിത്രത്തിന് വേണ്ടിയും ജയ്‌മോഹന്‍ തിരക്കഥയെഴുതുന്നുണ്ട്.

English summary
Murali Gopy and Arun Kumar Aravind are teaming up again for a film which will feater Fahad Fazil in lead role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam