»   » അഞ്ജലിയുടെ ചിത്രത്തില്‍ ഫഹദും നസ്രിയയും

അഞ്ജലിയുടെ ചിത്രത്തില്‍ ഫഹദും നസ്രിയയും

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും ആദ്യമായി ഒന്നിയ്ക്കുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. മറ്റു താരങ്ങളെ നിര്‍ണിച്ചു വരുന്നതേയുള്ളു.

ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് അറിയുന്നത്. മലയാളത്തിന്റെ യുവനടന്മാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വന്‍ ആരാധകവൃന്ദമുള്ള താരമാണ് ഫഹദ് ഫാസില്‍. നസ്രിയയാകട്ടെ ഞൊടിയിടകൊണ്ടാണ് ബാലതാരം ഇമേജ് മാറ്റുകയും നായികനടിയെന്ന തരത്തില്‍ സ്വീകാര്യയാവുകയും ചെയ്തത്.

എന്തായാലും രണ്ടുപേരും ആദ്യമായി ഒന്നിയ്ക്കുമ്പോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവര്‍ ഒരുമിക്കുന്നത് അഞ്ജലിയുടെ ചിത്രത്തിലാണെന്ന കാര്യം പ്രതീക്ഷയ്ക്ക് കൂടുതല്‍ വക നല്‍കുകയും ചെയ്യുന്നു. മഞ്ചാടിക്കുരുവെന്ന ചിത്രത്തിലൂടെ പുരസ്‌കാരങ്ങള്‍ നേടിയ അഞ്ജലി ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലെ പ്രാവീണ്യവും തെളിയിച്ചതാണ്.

ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവന്‍ പോളി എന്നിവരെ അണിനിരത്തി അഞ്ജലി ഒരു ചിത്രമെടുക്കാന്‍ പോകുന്നുണ്ടെന്നും ബോളിവുഡ് ഹിറ്റ് ചിത്രമായ ദില്‍ ചാഹ്താഹേയുടെ റീമേക്കായിരിക്കുമിതെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

English summary
Youth sensations Fahad Fazil and Nazriya Nazim to pairing up for Anjlai Menon's new film,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam