മികച്ച താര ജോഡികളാകാന്‍ ഫഹദും നിത്യയും വീണ്ടും
വെള്ളിത്തിരയില്‍ ഒരു താര ജോഡികള്‍ കൂടി വന്നെത്തിയിരിക്കുന്നു. ഫഹദും നിത്യ മേനോനും ആണ് താരജോഡികളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍
ഡെയ്‌സ് എന്ന ചിത്രത്തിനുശേഷം ഇരുവര്‍ക്കും കൈനിറയെ ചിത്രങ്ങള്‍ ആണ്. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആണ് ഫഹദും നിത്യയും ഒന്നിക്കുന്നത്. അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തിലും ഫഹദിന്റെ നായികയായി നിത്യയാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോട്ടുണ്ടായിരുന്നു.
ഈ താരജോഡികളുടെ കെമിസ്ട്രി ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ അത്രമാത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞതു കൊണ്ടാവാം സംവിധായകന്‍മാര്‍
ഫഹദിനെയും നിത്യയെയും ഒരുമിപ്പിക്കുന്നത്. ഫയര്‍മാന്‍ എന്ന ചിത്രത്തിനുശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

നോബിള്‍ ആന്‍ഡ്രെയുടെ ബാനറില്‍ ഹൗളി പോട്ടൂര്‍ ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ദീപു കരുണാകരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും.
ഫഹദ് ഫാസില്‍ ഇപ്പോള്‍ മറിയംമുക്ക് എന്ന സിനിമയില്‍ അഭിനയിച്ചു വരികയാണ്. വിവാഹത്തിനുശേഷം ഫഹദിന് കൈനിറയെ ചിത്രങ്ങളാണ്. ഹരം ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ഫഹദിന്റെ പുതിയ ചിത്രം.


Click it and Unblock the Notifications