ഫഹദ് ഫാസില്‍ അച്ഛനാകുന്നു

By Lakshmi

മലയാളത്തിന്റെ യുവനായകന്‍ ഫഹദ് ഫാസില്‍ ഒരു കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്നു. ഇതുവരെ കാമുകന്റെയും ഭര്‍ത്താവിന്റെയും റോളുകളാണ് മിക്ക ചിത്രങ്ങളിലും ഫഹദ് കൈകാര്യം ചെയ്തത്. ഇപ്പോള്‍ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ആദ്യമായി അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെന്ന ചിത്രത്തില്‍ രണ്ടു വയസുകാരിയുടെ അച്ഛനായ മനു കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വെറും പേരിനൊരു അച്ഛന്‍-മകള്‍ ബന്ധമല്ല ചിത്രത്തിലേത്. ഫഹദിനൊപ്പം ഏതാണ്ട് എല്ലാ രംഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് ഗാഥയെന്ന രണ്ടുവയസുകാരി.

പുതുതലമുറ കഥകളില്‍ ഒരു ദിവസത്തെ കഥപറയുന്ന ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ വലിയ സ്വീകാര്യതയാണുള്ളത്. അത്തരത്തിലൊരു ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയും. വിവിധ ലക്ഷ്യങ്ങളുമായി ഒരു ദിവസം എറണാകുളത്തെത്തുന്ന ചിലരുടെ കഥയാണ് ചിത്രം പറയുന്നത്. സാഹസികമായ നാല് സംഘട്ടനരംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ്. ഇന്നോളം മലയാളസിനിമ കാണാത്ത തരത്തിലുള്ള സംഘട്ടനരംഗങ്ങളാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ചിത്രീകിരക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

Fahad Fazil

മൈഥിലി, ലെന, ഇഷ തല്‍വാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, സുധീര്‍ കരമന, നന്ദു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അരുണ്‍ ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് പ്രിയം, ഇരുവട്ടം മണവാട്ട് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് സനല്‍.

ദിവസം ഒന്നരലക്ഷം രൂപ വാടകയുള്ള ഫാന്റം ഗോള്‍ഡ് ക്യാമറയാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. തമിഴിലെ ആക്ഷന്‍ ചിത്രങ്ങളില്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്ന രാജശേഖരനാണ് ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X