ദുല്‍ഖറും ഫഹദും നിവനും പുറപ്പെട്ടു

By Aswathi

അങ്ങനെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം യാത്ര തുടങ്ങുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു. ദുല്‍ഖറിനെയും നിവിന്‍ പോളിയെയും ഫഹദിനെയും കൂടാതെ നായികമാരായി നസ്‌റിയ നിസീമും, നിത്യ മേനോനും, ഇഷാ തല്‍വാറുമാണ് എത്തുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് അഞ്ജലി മേനോന്‍ തന്നെയാണ് തിരക്കഥയും എഴുതുന്നത്. യുവതാരങ്ങള്‍ അണിനിരക്കുന്നു എന്നതുകൊണ്ട് തന്നെ അനൗണ്‍സ് ചെയ്തതുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ചിത്രം.

Fahad, Dulquar and Nivin

സമീര്‍ താഹിര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ അന്‍വര്‍ റഷീദാണ്. ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ ഇതുവരെ അഞ്ജലി മോനന്‍ തയ്യാറായിട്ടില്ല.

ഒരു ഫണ്‍ എന്റര്‍ടൈനറായാണ് ചിത്രമൊരുക്കുന്നത്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൂടാതെ ബാംഗ്ലൂര്‍, പോണ്ടിച്ചേരി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.

അമലപോളുമായി ഒന്നിക്കുന്ന ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഫഹദ് ഫാസില്‍. നസ്‌റിയയും ദുല്‍ഖറുമാകട്ടെ സലാല മൊബൈല്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി തമിഴില്‍ വീണ്ടും ജോഡി ചേരാന്‍ കാത്തിരിക്കുന്നു. ഓംശാന്തി ഓശാന, 1983 എന്നീ ചിത്രത്തിന്റെ തിരക്കില്‍ നിവിനും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X