ഫഹദും ദുല്‍ഖര്‍ സല്‍മാനും ഹോളിവുഡ് നടന്മാരെ പോലെയുണ്ട്: ലിങ്കുസ്വാമി

By Aswathi

സംവിധായകന്‍ ലിങ്കുസ്വാമിയെ തമിഴ് ചിത്രങ്ങളിലൂടെയാണ് മലയാളികള്‍ക്കും പരിചിതം. പക്ഷെ ലിങ്കുസ്വാമിയ്ക്ക് മലയാളികളെയും മലയാളത്തിലെ മെഗാസ്റ്റാറുകളെയും അവരുടെ മക്കളെയും സംവിധായകരെയും സിനിമകളെയും കുറിച്ചൊക്കെ നന്നായി അറിയാം. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയാണ് ലിങ്കുസ്വാമി സംവിധാന രംഗത്തേക്ക് കടന്നത്.

'ആനന്ദം' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ലിങ്കുസ്വാമിയുടെ തുടക്കം. ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ്. മലയാള സിനിമകളധികവും താന്‍ കാണാറുണ്ടെന്ന് ലിങ്കുസ്വാമി പറഞ്ഞു. ഭരതന്‍ സംവിധാനം ചെയ്ത 'തേവര്‍ മകനാ'ണ് മലയാളത്തില്‍ കണ്ടതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമയത്രെ. തന്നെ സംബന്ധിച്ച് ഒരു തമിഴ് സിനിമയുടെ ലാന്റ്മാര്‍ക്കാണ് ചിത്രം നല്‍കുന്നത്. ഫാസില്‍ സാറിന്റെ ചിത്രങ്ങളും ഒരു പ്രത്യേക അനുഭവമാണ് തരുന്നതെന്നും ലിങ്കുസ്വാമി പറഞ്ഞു.

fahad-fazil-dulquar

മലയാളത്തില്‍ ഒടുവില്‍ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം 'ബാംഗ്ലൂര്‍ ഡെയ്‌സാ'ണത്രെ. അതില്‍ ദുല്‍ഖറിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനം ഹോളിവുഡ് നടന്മാരുടെ പ്രകടനത്തിന് തുല്യമാണ്. നിവിന്‍ പോളിയുടെ പ്രകടനവും മികച്ചതു തന്നെ. പക്ഷെ ഫഹദിന്റെയും ദുല്‍ഖറിന്റെയും സ്‌റ്റൈലും ലുക്കുമൊക്കെ ഹോളിവുഡ് നടന്മാരുടെ സ്‌റ്റൈലിന് സമമാണെന്നാണ് ലിങ്കു സ്വാമിയുടെ അഭിപ്രായം.

മമ്മൂട്ടിയെയെും മകനെയും മാത്രമല്ല, മോഹന്‍ലാലിന്റെയും കടുത്ത ആരാധകനാണ് ഈ തമിഴ് സംവിധായകന്‍. ഇന്ത്യന്‍ സിനിമകളില്‍ കണ്ടതില്‍ ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അതില്‍ 'ദൃശ്യ'വും ഉണ്ടാകും. ദൃശ്യം കണ്ട രണ്ട് ദിവസം തനിക്ക് ശരിക്ക് ഉരക്കം തന്നെ വന്നില്ലെന്നാണ് ലിങ്കുസ്വാമി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X