വേറെ ലെവല്‍ പ്രകടനവുമായി ഫഹദ്! ട്രാൻസിന്റെ ട്രെയിലർ പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്ത്. ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. കൂടാതെ വിവാഹത്തിന് ശേഷം നസ്രിയ ഫഹദ് താരജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രമാണിത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഫഹദ് -അൻവർ റഷീദ് മാജിക് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സസ്പെൻസ് പുറത്തു വിടാതെയാണ് ട്രെയിലറും എത്തിയിരിക്കുന്നത്.

ചിത്രത്തിൽ മോട്ടിവേഷൻ സ്പീക്കറായ വിജു പ്രസാദിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍,വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാൻസ്.അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ജാക്‌സണ്‍ വിജയനാണ് സംഗീതം. അജയന്‍ ചാലിശേരിയാണ് കലാസംവിധാനം.


Click it and Unblock the Notifications











