സദ്യ അത്ര പോര!! അപ്പോൾ അടുത്ത കല്യാണത്തിന് കാണാം, ഈ പ്രകാശൻ ഒന്നാന്തരം മലയാളി തന്നെ, കാണൂ...
ഒരു കല്യാണസദ്യയിലൂടെയാണ് ടീസർ ആരംഭിക്കുന്നത്.
ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സത്യൻ അന്തിക്കാട്-ഫഹദ് ഫാസിൽ കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ഒരു നീണ്ട ഇവടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടിനു വേണ്ടി ശ്രീനിവാസൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ഞാൻ പ്രകാശന്റെ ഏറ്റവും പുതിയ ടീസർ പുറത്ത്. ഫഹദ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തു വിട്ടത്.

ഒരു കല്യാണസദ്യയിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. സാധരണ ആളുകളിൽ കണ്ടു വരാറുള്ള ചില രസകരമായ സംഭവങ്ങൾ തന്നെയാണ് ടീസറിലും ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഫഹദിന്റെ നിഷ്കളങ്കതയും മാനറിസങ്ങളുമൊക്കെ ടീസറിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. ആദ്യം പുറത്തിറങ്ങിയ പോസ്റ്ററും ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ ഇടയിലുളള ഒരു മലായളി യുവാവാണ് പ്രകാശൻ. ഗസ്റ്റിൽ പരസ്യം ചെയ്ത് പ്രകാശൻ എന്ന പേര് മാറ്റി പി ആർ ആകാശ് എന്ന് പരിഷ്കരിക്കുന്നു. ഈ യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന രസകരമായ മൂഹൂർത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അരവിന്ദന്റെ അതിഥികൾ , ലവ് 24*7 എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയയ നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications











