ഒരു കട്ട് പോലുമില്ലാതെ ഫഹദിന്റെ ട്രാന്‍സ്, ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ്...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ- നസ്രിയ താരജോഡികൾ ഒന്നിച്ചെത്തുന്ന ട്രാൻസ്. ചിത്രത്തിന് സെൻസർ ബോഡിന്റെ അനുമതി. യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നടൻ ഫഹദ് ഫാസിൽ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫെബ്രുവരി 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ചിത്രത്തിലെ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരുവനന്തപുരം സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോർഡിന്റെ ആവശ്യം അംഗീകരിക്കാൻ ട്രാൻസ് ടീം തയ്യാറായിന്നില്ല. തുടര്‍ന്ന് മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് ചിത്രം അയച്ചിരിക്കുകയായിരുന്നു. റിവൈസിംഗ് കമ്മിറ്റിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
വിജു പ്രസാദ് എന്ന മോട്ടിവേഷൻ സ്പീക്കറുട കഥാപാത്രത്തെയണ് ഫഹദ് അവതരിപ്പിക്കുന്നത്. വിവാഹ ശേഷം ഫഹദും നസ്രിയയും ഒരുമിച്ചെത്തുന്ന ചിത്രമാണിത്. വിനായകന്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, സംവിധായകൻ ഗൗതം മോനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുറത്തു വന്ന ചിത്രത്തിലെ പാട്ടിനും പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ലഭിച്ചിരിക്കുന്നത് . ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അൻവർ റഷീദ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications











