അപ്പോള്‍ ബോളിവുഡില്‍ ഫഹദല്ലേ നായകന്‍?

By Aswathi

അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം രാജീവ് രവിയും ഫഹദ് ഫാസിലും വീണ്ടും കൈകോര്‍ക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതും ബോളിവുഡില്‍. രാജീവ് രവി ബോളിവുഡില്‍ ഒരു ചിത്രം സംവിധനം ചെയ്യുന്നെന്നും അതിലൂടെ ഫഹദ് ബി ടൗണില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സംഭവമങ്ങനെയല്ല. രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകര്‍ ചേര്‍ത്തുവച്ചു വായിക്കുകയായിരുന്നു.

രാജീവ് രവി ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്താലോ എന്നാലോചിക്കുന്നുണ്ട്. അതേ സമയം ഫഹദിനൊപ്പം മറ്റൊരു ചിത്രം ചെയ്യണം എന്നും. എന്നാല്‍ ഇത് രണ്ടും ഒന്നല്ല. നല്ല കഥയും പരിസരവും ഒത്തുവന്നാല്‍ ബോളിവുഡില്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നാണ് രാജീവ് രവി പറയുന്നത്. പക്ഷെ നിലവില്‍ അത്തരമൊരു ചിന്തയും തീരുമാനവും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

fahad-rajeev-ravi

ഫഹദ് ഫാസിലിന്റെ അനുജന്‍ ഫര്‍ഹാന്‍ ഫാസിലിനെ വച്ച് 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രമാണ് രാജീവ് രവി ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. ഇത് കഴിഞ്ഞാല്‍ ഫഹദ് ഫാസിലിനൊപ്പം മറ്റൊരു ചിത്രമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഥയെഴുത്തു തുടങ്ങിയിട്ടില്ലെങ്കിലും കഥയെ കുറിച്ചും അതിന്റെ വളര്‍ച്ചയെ കുറിച്ചും കൃത്യമായ ധാരണയായിക്കഴിഞ്ഞു. മുംബൈയാണ് കഥാപരിസരം.

ഇക്കാരണത്താലാവാം ഫഹദിനെ വച്ച് താന്‍ അടുത്തതായി ഒരു ഹിന്ദി ചിത്രമെടുക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിച്ചതെന്നാണ് രാജീവ് രവി പറയുന്നത്. എന്തായാലും ഫഹദിന്റെ അനുജന്‍ ഫര്‍ഹാനും അഹാന കൃഷ്ണയും നായികാ- നായകന്മാരാകുന്ന ഞാന്‍ സ്റ്റീവ് ലോപ്പസ് പുറത്തിറങ്ങട്ടെ ബാക്കിയെല്ലാം പിന്നെ തീരുമാനിക്കാം എന്നും രാജീവ് രവി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X