സത്യന്‍ സാറിന്റെ സിനിമ സ്വന്തം വീട്ടിലേക്ക് വരുന്നതു പോലൊരു അനുഭവം! ഫഹദ് ഫാസില്‍
സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് മലയാളികള്‍ നല്‍കാറുളളത്. ഗ്രാമപശ്ചാത്തലത്തിലുളളതും കുടുംബ പശ്ചാത്തലത്തിലുളളതുമായ അദ്ദേഹത്തിന്റെ സിനിമകളെയെല്ലാം പ്രേക്ഷകര്‍ വരവേറ്റിരുന്നു. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് അദ്ദേഹം സിനിമകള്‍ ഒരുക്കാറുളളത്.
ഫഹദ് ഫാസിലിനെ നായകനാക്കിയുളള ഞാന്‍ പ്രകാശന്‍ എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചും സംവിധായകനെയുംകുറിച്ച് നായകനായ ഫഹദ് ഫാസില്‍ മനസുതുറന്നിരുന്നു.

സത്യന്‍ സാറിന്റെ സിനിമയിലേക്ക് എത്തുമ്പോള്‍ തനിക്ക് സ്വന്തം വീട്ടിലേക്ക് പോകുന്നതു പോലെയാണ് അനുഭവപ്പെടാറുളളത് എന്നായിരുന്നു ഫഹദ് പറഞ്ഞത്. താനവിടെ കംഫര്‍ട്ടബിള്‍ ആയിരിക്കുമെന്നും ഫഹദ് പറയുന്നു. ചില സിനിമകള്‍ നമ്മള്‍ ഇംഗ്ലീഷ് മീഡിയം കോണ്‍വെന്റില്‍ പഠിക്കുന്നതു പോലെയാണ്. എല്ലാം ചിട്ടപ്പെടുത്തിയിരിക്കും.
എന്നാല്‍ മറ്റു ചില സിനിമകള്‍ സ്വന്തം വീട്ടിലേക്കു വരുന്നതു പോലെയാണ്. അവിടെ ഒന്നിനും നിര്‍ബന്ധങ്ങളില്ല. ഞാനവിടെ കംഫര്‍ട്ടബിളാണ്. എന്നില്‍ നിന്നും വേണ്ട നടനെ സത്യന്‍ സാര്‍ എടുക്കുന്നു. അത് ഞാന്‍ പോലും അറിയുന്നില്ല. മനോരമയുമായുളള അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.


Click it and Unblock the Notifications