നസ്രിയയുടെയും ഫഹദിന്റെയും നോട്ടം കണ്ടാല്‍ അറിയാം, എന്നന്നേക്കുമായി സൂക്ഷിക്കാന്‍ സിപിസി അവാര്‍ഡ്!
പ്രമയേത്തിലും അവതരണത്തിലും വ്യത്യസ്തതയുമായാണ് ഓരോ സിനിമകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ ആദ്യ സിനിമ പരാജയമായതിന് ശേഷം അഭിനയം പഠിച്ച് തിരിച്ചെത്തി താരമായി മാറിയ നടനാണ് ഫഹദ് ഫാസില്‍. കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലെ ഷാനുവില്‍ നിന്നും ഇപ്പോഴത്തെ ഫഹദിലേക്കുള്ള മാറ്റത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കും കൃത്യമായി അറിയാവുന്നതാണ്. ഓടി നടന്ന് സിനിമകളില്‍ അഭിനയിച്ചില്ലെങ്കില്‍ക്കൂടിയും ചെയ്യുന്ന സിനിമ അങ്ങേയറ്റം മനോഹരമായാണ് ഈ താരം പൂര്‍ത്തിയാക്കാറുള്ളത്.
ഫാന്‍സ് പ്രവര്‍ത്തനങ്ങളിലൊന്നും താല്‍പര്യമില്ലാത്ത നടനാണ് ഫഹദ് ഫാസില്‍ തനിക്ക് വേണ്ടി പ്രചാരണത്തിന് ഉപയോഗിക്കുന്ന സമയം മറ്റ് നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്നായിരുന്നു താരം ഉപദേശിച്ചത്. സിനിമയുടെ റിലീസിങ്ങിനിടയിലെ കൊടി തോരണങ്ങളും ആര്‍പ്പുവിളികളുമൊന്നും തനിക്ക് ഹരമായി തോന്നിയിട്ടില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

സിനിമാ കൂട്ടായ്മയായ സിനിമ പാരഡീസോ ്ക്ലബിന്റെ പുരസ്‌കാര ദാനം കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. ഏതൊരു പ്രേക്ഷകനും ആഗ്രഹിക്കുന്നൊരു തരത്തിലുള്ള പുരസ്‌കാര സമര്‍പ്പണം കൂടിയായിരുന്നു. ഇത്. മറ്റ് ഏത് അവാര്‍ഡായാലും അത് പ്രഖ്യാപിക്കുന്ന സമയത്ത് പല തരത്തിലുള്ള വിമര്‍ശനങ്ങളും ആക്ഷേപവും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ വിമര്‍ശകരുടെ പോലും വായടിപ്പിക്കുന്ന തരത്തിലായിരുന്നു ഈ അവാര്‍ഡ് നിര്‍ണ്ണയം.

മികച്ച നടനായി ഇത്തവണ തിരഞ്ഞെടുത്തത് ഫഹദ് ഫാസിലിനെയായിരുന്നു. ഒരു അവാര്‍ഡും ഇല്ലാത്ത തന്റെ വീട്ടില്‍ എല്ലാവരും കാണുന്ന രീതിയില്‍ത്തന്നെ ഈ അവാര്‍ഡ് സെറ്റ് ചെയ്യുമെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം ഫഹദ് പറഞ്ഞത്. ഫഹദിന്‍രെ ഈ വാക്കുകളെ നിറകൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ഓഡിയന്‍സ് പോളിലും ജൂറി നിര്‍ണയത്തിലും ഒന്നാമതെത്തിയാണ് ഫഹദ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. പുരസ്‌കാര വേളയില്‍ നസ്രിയയ്‌ക്കൊപ്പം ഇരിക്കുന്ന ഫഹദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍, സിബി മലയില്‍, ശ്രീബാല കെ മേനോന്‍ തുടങ്ങി നിരവധി പേര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുത്തിരുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: സിനിമ പാരഡീസോ ഗ്രൂപ്പ്


Click it and Unblock the Notifications