»   » കോമഡി ചിത്രവുമായി ഫഹദ് ഫാസില്‍

കോമഡി ചിത്രവുമായി ഫഹദ് ഫാസില്‍

Posted By:
Subscribe to Filmibeat Malayalam

ഫഹദും സംവിധായകന്‍ മാര്‍ത്താണ്ഡനും ഒരുമിക്കുന്നു. ആദ്യമായാണ് മാര്‍ത്താണ്ഡന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. ഹാസ്യ ചിത്രത്തിനാണ് രണ്ടുപേരും കൈകോര്‍ക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു അഭിമുഖത്തില്‍ മാര്‍ത്താണ്ഡനും തിരക്കഥാകൃത്ത് ജോജി തോമസും ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. റിലീസ് ചെയ്യുമ്പോള്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ അണ്‍ലിമിറ്റഡ് ചിരി എന്നായിരിക്കും എന്നാണ് അന്ന് പറഞ്ഞത്.

fahadh-faasil

ചിത്രത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ പരസ്യമാക്കിയിരുന്നെങ്കിലും സ്‌ക്രിപ്റ്റില്‍ പൂര്‍ണ്ണത വരാത്തതിനാല്‍ 2017 ലേക്ക് നീട്ടുകയായിരുന്നു. ജോജി തോമസിന്റെ രണ്ടാമത്തെ സ്‌ക്രിപ്റ്റാണിത്. ആദ്യത്തേത് വെള്ളിമൂങ്ങയായിരുന്നു.

കണ്ണൂര്‍കാരനായ യുവാവാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രം. കണ്ണൂരിലെ പ്രാദേശിക ഭാഷയാണ് ചിത്രത്തില്‍ കഥാപാത്രം ഉപയോഗിക്കുന്നത്. ചിത്രത്തിലെ നായികയെയും മറ്റു കഥാപാത്രങ്ങളെയും ഇനിയും തീരുമാനിച്ചിട്ടില്ല. വീക്കെന്റ് ബ്ലോക്ക്ബസ്റ്റര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല.

English summary
Fahadh Faasil, the talented actor is all set to join hands with film-maker Marthandan, for the first time in his career. As per the latest updates, the duo is joining hands for an out-and-out comical entertainer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X