»   » ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഫഹദ്, അറിഞ്ഞവര്‍ സന്തോഷിച്ചു, പക്ഷേ സത്യം ഇതാണ്

ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഫഹദ്, അറിഞ്ഞവര്‍ സന്തോഷിച്ചു, പക്ഷേ സത്യം ഇതാണ്

Posted By: Sanviya
Subscribe to Filmibeat Malayalam


ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍. കേട്ടവര്‍ സന്തോഷിച്ചു. പ്രതീക്ഷയ്ക്ക് വകയുള്ളത് തന്നെ. പറഞ്ഞു വരുന്നത് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചാണ്. ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ പരസ്യത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ഫഹദ് ഫാസിലാണ്.

യുഎഇ എക്‌സ്‌ചേഞ്ചിന് വേണ്ടിയാണ് പരസ്യ ചിത്രം. മറ്റൊരു പ്രത്യേകത അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രാഹാണം നിര്‍വ്വഹിക്കുന്നത്. ഫഹദ് ഫാസിലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വിട്ടത്. 'നിങ്ങളുടെ ഒരു പുഞ്ചരിക്കായി എന്തും' എന്ന ടാഗ് ലൈനോടെയാണ് ചിത്രം.

fahad-aashiq

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലാണ് ഫഹദ് ഒടുവിലായി അഭിനയിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. സംവിധായകന്‍ ഫഹദ് ഫാസില്‍ തന്നെയാണ് ഇക്കാര്യം അടുത്തിടെ പുറത്ത് വിട്ടത്.

ദുല്‍ഖറിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്ന തിരക്കിലാണ് സംവിധായകന്‍ അമല്‍ നീരദ്. കോട്ടയത്തും പാലയിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് ഭൂരിഭാഗം പൂര്‍ത്തിയാക്കി. ഒക്ടോബറില്‍ ചിത്രത്തിന്റെ യുഎസില്‍ വച്ചുള്ള ചിത്രീകരണം ആരംഭിക്കും.

English summary
Fahad Fazil, Aashiq Abu team up for uae exchange.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam