»   » പാര്‍വ്വതി എന്ന നടിയെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസില്‍ പറഞ്ഞത്

പാര്‍വ്വതി എന്ന നടിയെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസില്‍ പറഞ്ഞത്

Posted By: Sanviya
Subscribe to Filmibeat Malayalam

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തി. പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ചിത്രത്തെയും കഥാപാത്രങ്ങളെയും പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. ഇവരുടെയെല്ലാം അഭിനന്ദനം പകര്‍ന്ന ഊര്‍ജം വലുതാണെന്നും ഫഹദ് ഫാസില്‍ പറയുന്നു.

മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ടേക്ക് ഓഫിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇനി ഇതുപോലെ ഒരു ചിത്രം തന്റെ ജീവിതത്തിലുണ്ടാകില്ലെന്നും ഫഹദ് പറഞ്ഞു. സ്റ്റാര്‍ കാസ്റ്റിങിലെ പുതുമയാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. എല്ലാവരും അവരുടെ കഥാപാത്രങ്ങളെ അസാധാരണമാക്കി കളഞ്ഞു. പാര്‍വ്വതി എന്ന നടിയെ കുറിച്ച് താന്‍ ആളല്ലെന്നും ഫഹദ് പറയുന്നു. അഭിമുഖത്തില്‍ നിന്ന് തുടര്‍ന്ന് വായിക്കാം...


ചിത്രത്തിലേക്ക്

ഇത്തരം സിനിമകള്‍ ചെയ്യാന്‍ വിചാരിച്ചാല്‍ ഒരിക്കലും നടക്കില്ല. എന്നെ തേടിയെത്തിയ പ്രോജക്ട് എനിക്ക് വിട്ട് കളയാന്‍ തോന്നിയില്ലെന്നതാണ് വാസ്തവം. മറ്റൊന്നുമല്ല, ഇറാഖ് പശ്ചാത്തലത്തില്‍ തിക്രിത്തില്‍ പെട്ടുപോയ മലയാളികളായ 19 സ്ത്രീകള്‍ക്കുണ്ടായ ദുരനുഭവവും പ്രശ്‌നങ്ങളുമാണ് ചിത്രം. ആ മാനുഷിക പരിഗണനയും അവരുടെ കഷ്ടപ്പാടും സിനിമ എന്ന മീഡിയയിലൂടെ ലോകം അറിയണമെന്ന് എനിക്ക് തോന്നി.


വെല്ലുവിളിയുള്ള കഥാപാത്രം

അവതരണത്തില്‍ വളരെയധികം പരമിതികളുള്ള കഥാപാത്രമായിരുന്നു താന്‍ അവതരിപ്പിച്ച കഥാപാത്രം. മനോജ് എന്ന് പേരുള്ള ഇന്ത്യന്‍ അംബാസിഡറുടെ വേഷത്തിലേക്കാണ് എന്നെ ക്ഷണിക്കുന്നത്. ഒരു മുറിയ്ക്കകത്തിരുന്നാണ് ആ വലിയ പ്രശ്‌നത്തെ നേരിടുന്നത്. കഥാപാത്രത്തിന്റെ ഭൂരിഭാഗം സംഭാഷണവും ഫോണിലൂടെയായിരുന്നു. മറുവശത്തുള്ള സംഭാഷണത്തിന്റെ റിയാക്ഷനറിയാതെയാണ് തുടക്കത്തില്‍ എന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്.


പാര്‍വ്വതിയെ കുറിച്ച് പറയാന്‍ ആളല്ല

ഏറെ രസകരവും ഡെപ്തുള്ള ഒരു കഥാപാത്രമായിരുന്നു കുഞ്ചാക്കോ ബോബന്റേത്. ചെറുതാണെങ്കിലും ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന് ഒരു മെച്യൂരിറ്റി തോന്നി. ബാലതാരമായ എറിക് കഥാപാത്രത്തിന്റെ ആഴം അറിഞ്ഞുകൊണ്ടാണ് അഭിനയിച്ചത്. പാര്‍വ്വതി എന്ന നടിയെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കഥാപാത്രത്തിലേക്കുള്ള ആ കഥാകാരിയുടെ വേഷം ഏറെ അടുപ്പിക്കുന്നു.


ബാപ്പയുടെ പ്രിയപ്പെട്ട ചിത്രം

മഹേഷിന്റെ പ്രതികാരം പുറത്തിറങ്ങിയപ്പോള്‍ ബാപ്പയുടെ പ്രിയപ്പെട്ട ചിത്രം അതായിരുന്നു. ടേക്ക് ഓഫ് വന്നപ്പോള്‍ ആ ഇഷ്ടം അതിലേക്ക് മാറി. ഫിലിം മേക്ക്‌ഴ്‌സിന് ഈ ചിത്രത്തിന്റെ പ്രയത്‌നം പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും. ഫഹദ് പറയുന്നു.


English summary
Fahad Fazil about Take Off.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam