ഫഹദ് ഫാസില്‍ ഇരട്ടവേഷത്തില്‍
ഫഹദ് ഫാസില്‍ ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. നടന്‍ വിനീത്കുമാര്‍ സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തിലാണ് ഫഹദ് ഇരട്ടവേഷത്തിലെത്തുന്നത്. ബാംഗ്ലൂര്‍ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്.
ഫഹദ് ഫാസില്‍ എന്ന താരവും ഡ്യൂപ്പ് ആയിട്ടുമാണ് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സംവിധായകന്റെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്.
പൂര്‍ണമായും സിനിമാ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സംവിധായകന്‍ രഞ്ജിത്താണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ജി.എസ്. വിജയന്റെ ബാപ്പൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത മറ്റൊരാള്‍ക്കു വേണ്ടി കഥയും തിരക്കഥയും എഴുതുകയാണ്. നടന്‍ വിനീത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

യുവതാരങ്ങളില്‍ പൃഥ്വിരാജ് മാത്രമേ ഇരട്ട വേഷം ചെയ്തിട്ടുള്ളൂ. കുഞ്ചാക്കോ ബോബനും ഇപ്പോള്‍ ഇരട്ടവേഷം ചെയ്യാന്‍ പോകുകയാണ്. ചിറകൊടി്ഞ്ഞ കിനാക്കളിലാണ് ചാക്കോച്ചന്‍ ഇരട്ടവേഷം ചെയ്യുന്നത്. ഇപ്പോഴിതാ ദുല്‍ക്കറും.
മറിയം മുക്ക് എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ടിന്റെ ഈ ചിത്രം പൂര്‍ത്തിയായാല്‍ ഫഹദ് വിനീതിനൊപ്പം ജോയിന്‍ ചെയ്യും.


Click it and Unblock the Notifications











