ചിത്രീകരണം പൂര്‍ത്തിയാക്കി ഫഹദിന്റെ അമല്‍നീരദ് ചിത്രം! റിലീസ് ഉടന്‍!!
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഇയ്യോബിന്റെ പുസ്തകം. ഫഹദിനൊപ്പം ജയസൂര്യ,ലാല്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ഇത്. പ്രമേയപരമായി ഏറെ മികവ് പുലര്‍ത്തിയ ചിത്രം ഫഹദിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു.
ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഇവര്‍ വീണ്ടുമാന്നിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുവരെ പേരിടാത്ത ചിത്രം നസ്രിയയും അമല്‍നീരദും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മായാനദിയില്‍ അപ്പുവായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായില്‍ പൂര്‍ത്തിയായി. രണ്ട് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ഫഹദെത്തുന്നത്. ഇയ്യോബിന്റെ പുസ്തകം പോലെ ഇത്തവണയും മികച്ചൊരു ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. ദുബായിക്കു പുറമെ വാഗമണായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. സൗബിന്‍ ഷാഹിര്‍ ചിത്രം പറവയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ലിറ്റില്‍ സ്വയമ്പാണ് അമല്‍ നീരദ് ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ആക്ഷന്‍ ചിത്രമായിരിക്കുമിതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

അമല്‍ നീരദ് ചിത്രത്തിനു പുറമെ കൈനിറയെ ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒരിടവേളക്കു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലും ഫഹദ് തന്നെയാണ് നായകനാവുന്നത്. ട്രാന്‍സിനു പുറമെ കുമ്പളങ്ങി നൈറ്റ്‌സ്, ആണെങ്കിലും അല്ലെങ്കിലും, സുപ്പര്‍ ഡീലക്‌സ്, സത്യന്‍ അന്തിക്കാട് ചിത്രം തുടങ്ങിയവയും ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്.


Click it and Unblock the Notifications