ഫഹദും അമലയും പ്രണയിച്ച് രാജസ്ഥാനിലെത്തി
പ്രണയിച്ച് പ്രണയിച്ച് ഫഹദ് ഫാസിലും അമല പോളും രാജസ്ഥാനില്‍ വരെ എത്തി. ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന് പറയുമ്പോള്‍ രാജ്യത്തെ മുഴുവന്‍ ഒന്ന് തൊട്ടു നോക്കണമല്ലോ. ചിത്രത്തില്‍ ഹിന്ദി ട്രാക്കിലുള്ള ഒരു പാട്ട് രംഗം ചിത്രീകരിക്കാനാണ് അമലയും ഫഹദും രാജസ്ഥാനിലെ മിയയിലെത്തിയത്. ന്യൂജനറേഷന്‍ നായികാ-നായകന്മാരെ വച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കോട്ടയമായിരുന്നു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററിലെത്തും.
അയമനം സിദ്ധാര്‍ത്ഥന്‍ എന്ന യുവരാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ഫഹദ് ഫാസില്‍ ചിത്രത്തിലവതരിക്കുന്നത്. യൂത്ത് കോണ്‍ഫറന്‍സിന്റെ കോട്ടയം ഏരിയ സെക്രട്ടറിയായി സിദ്ധാര്‍ത്ഥ് രാഷ്ട്രീയത്തില്‍ വലിയ ഭാവി സ്വപ്‌നം കാണുന്നയാളാണ്. അങ്ങനെയിരിക്കുമ്പോഴാണ് ആസ്‌ട്രേലിയയില്‍ നിന്ന് ഐറിന്‍ എന്ന പെണ്‍കുട്ടി റിസേര്‍ച്ചിനായി കോട്ടയത്തെത്തുന്നത്. ഐറിനായി വേഷമിടുന്നത് അമല പോളാണ്.

ഐറിന്റെ ബന്ധുവും സിദ്ധാര്‍ത്ഥിന്റെ പാര്‍ട്ടി അംഗവുമായ ഉത്തൂപ്പ് വള്ളിക്കാടന്‍ റിസേര്‍ച്ചിന്‌ന് ഐറിനെ സഹായിക്കാന്‍ സിദ്ധാര്‍ത്ഥിനോട് ആവശ്യപ്പെടുന്നു. പിന്നെയാണ് സിദ്ധാര്‍ത്ഥും ഐറിനും തമ്മിലുള്ള പ്രണയകഥ പറയുന്നത്. പറയാതെ പറയുന്ന ഒരു പ്രണയകഥ.
രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന ഈ ഹിന്ദിഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് വിദ്യാസാഗറാണ്. വയലറ്റ് സാരിയില്‍ ഗ്ലാമറസ് വേഷത്തിലാണ് അമലപോള്‍ പാട്ട് രംഗത്തെത്തുന്നത്. രാജസ്ഥാനില്‍ വച്ചാണ് ചിത്രത്തിന്റെ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.
ഉത്തൂപ്പ് വള്ളിക്കാടിന്റെ വേഷത്തില്‍ എത്തുന്നത് ഇന്നസെന്റാണ്. ഇവരെക്കൂടാതെ ലക്ഷ്മി ഗോപാല സ്വാമി, മുത്തുമണി, ഷഫ്‌ന, കലാ സുബ്രഹ്മണ്യം തുടങ്ങിയവരും അഭിനയിക്കുന്നു. സത്യന്‍ പൊതുവേ സ്വന്തം തിരക്കഥ സംവിധാനം ചെയ്യുന്നയാളാണ്. എന്നാല്‍ ഇപ്പോള്‍ ഈ രീതി മാറ്റി, പുതിയ ചിത്രത്തില്‍ ഇഖ്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications











